---
title: "സിദ്ധാർത്ഥിന്റെ മരണം : അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും"
english_title: "Siddharth's death: Closed Pookode Veterinary College to reopen tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190704/siddharths-death-closed-pookode-veterinary-college-to-reopen-tomorrow"
published_at: "2024-03-10T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edc849972ef_65edc3ed56928_reopen.jpg"
keywords: []
---

# സിദ്ധാർത്ഥിന്റെ മരണം : അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

> **Lead Summary:** ***വയനാട് : *** ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

## Article Content

***വയനാട് : *** ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണം സംഭവിച്ചപ്പോള്‍ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയതാണെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്‌ക്വാഡിന് മുന്നില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. നടന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ദീനും അസിസ്റ്റന്റ് വാര്‍ഡനും ആവശ്യപ്പെട്ടു. ഭയം കാരണം സത്യസന്ധമായി കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥികളുടെ മൊഴി. യുജിസിക്ക് ലഭിച്ച പരാതിയിലാണ് ആന്റി റാഗിംഗ് സ്‌ക്വാഡ് പൂക്കോട് വെറ്റിനറി കോളജില്‍ അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190704/siddharths-death-closed-pookode-veterinary-college-to-reopen-tomorrow)