---
title: "അനിരുദ്ധൻ എട്ടുവീട്ടിൽ രചിച്ച 48 കവിതകളും അവയുടെ ചിത്രവുമടങ്ങുന്ന കവിതാസമാഹാരം "
english_title: "Anirudhan released the book "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190686/anirudhan-released-the-book-poems-of-8-a-collection-of-48-poems-composed-by-ettuveet-and-their-illustrations"
published_at: "2024-03-10T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edb44d0d593_Untitled-4_copy.jpg"
keywords: []
---

# അനിരുദ്ധൻ എട്ടുവീട്ടിൽ രചിച്ച 48 കവിതകളും അവയുടെ ചിത്രവുമടങ്ങുന്ന കവിതാസമാഹാരം 

> **Lead Summary:** **പാനൂർ:** പാനൂർ സുമംഗലി ഓഡിറ്റോറിയ ത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുസ്തകം പ്രകാശിപ്പിച്ചു.കൈരളി ബുക്സാണ് പുസ്തകം പ്രകാശനം ചെയ്തത്. തലശേരി റൂറൽ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.

## Article Content

**പാനൂർ:** പാനൂർ സുമംഗലി ഓഡിറ്റോറിയ ത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പുസ്തകം പ്രകാശിപ്പിച്ചു.കൈരളി ബുക്സാണ് പുസ്തകം പ്രകാശനം ചെയ്തത്. തലശേരി റൂറൽ ബാങ്ക് പ്രസിഡന്റ് പി ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.

പുരോഗമന കലാ സാഹിത്യ സം ഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. കെ പി മോഹനൻ എംഎൽഎ മുഖ്യാതിഥിയായി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി പുസ്തക പരിചയവും, ചല ച്ചിത്ര സംവിധായകൻ ടി ദീപേഷ് ചിത്ര പരിചയവും നടത്തി.

ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കെ കെ പവിത്രൻ, മാഹി മുൻ'എംഎൽഎ ഡോ. വി രാമചന്ദ്രൻ, സാഹിത്യകാരൻ രാജുകാട്ടുപുനം, നാടക് ജില്ലാ പ്രസിഡന്റ് ടി ടി വേണുഗോപാൽ, പാനൂർ പ്രസ്ഫോറം പ്രസിഡന്റ് വി പി ചാത്തു, കൈരളി ബുക്സ് എഡിറ്റർ ഒ അശോക് കുമാർ, പ്രേമാനന്ദ് ചമ്പാട്, എം ഭാനു, കെ കെ ഷിബിൻ എന്നിവർ സംസാരിച്ചു. ഡോ. കെ വി ശശിധരൻ സ്വാഗ തവും, അനിരുദ്ധൻ എട്ടുവീട്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190686/anirudhan-released-the-book-poems-of-8-a-collection-of-48-poems-composed-by-ettuveet-and-their-illustrations)