---
title: "ആശുപത്രി ജീവനക്കാരിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണം പോയി"
english_title: "A hospital employee's bag containing gold jewelery was stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190502/a-hospital-employees-bag-containing-gold-jewelery-was-stolen"
published_at: "2024-03-09T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec7a162e779_download_(4).jpg"
keywords: []
---

# ആശുപത്രി ജീവനക്കാരിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണം പോയി

> **Lead Summary:** ** **ആശുപത്രിയിൽ ജീവനക്കാരിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണം പോയി. മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ആലപ്പുഴ സ്വദേശിനി ഷെജിനയുടെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള ബാഗാണ് മോഷണം പോയത്.

## Article Content

** **ആശുപത്രിയിൽ ജീവനക്കാരിയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണം പോയി. മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ആലപ്പുഴ സ്വദേശിനി ഷെജിനയുടെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള ബാഗാണ് മോഷണം പോയത്.

രാവിലെ ജോലിക്ക് എത്തിയപ്പോൾ ബാഗിൽ അഴിച്ചു വച്ച വളയും ബ്രേസ്ലെറ്റും മോതിരവും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ആശുപത്രിയിലെ മുറിയിലെ ഷെൽഫിൽ മറ്റു ജീവനക്കാരുടെ ബാഗിനൊപ്പം വച്ചതായിരുന്നു. ഉച്ചയോടെ മുറിയിൽ തിരിച്ചെത്തിയപ്പോൾ ബാഗ് കാണാഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. സ്റ്റാഫ് നഴ്‌സിൻ്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190502/a-hospital-employees-bag-containing-gold-jewelery-was-stolen)