---
title: "വീണ്ടും കടുവ ; ബൈക്ക്  യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Tiger again;The bikers escaped unhurt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190485/tiger-againthe-bikers-escaped-unhurt"
published_at: "2024-03-09T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec6eecb3bcc_download_(3).jpg"
keywords: []
---

# വീണ്ടും കടുവ ; ബൈക്ക്  യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** *** ***കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി. ഇന്നലെ രാത്രി മന്ദഞ്ചേരി മുത്തപ്പൻ അമ്പലത്തിന് സമീപത്ത് കടുവ റോഡ് മുറിച്ചുകടന്ന് പോകു ന്നത് കണ്ടതോടെയാണ് കടുവാഭീതി പ്രദേശത്ത് വീണ്ടും ഉയരുന്നത്. രാത്രി ഒമ്പതോടെ ബൈക്ക് യാത്രികരായ പാനികുളങ്ങര ജോസഫ്, ദാസൻ എന്നിവരാണ് റോഡ് മുറിച്ച് കടന്നു പോവുകയായിരുന്ന കടുവയെ കണ്ടത്.

## Article Content

*** ***കൊട്ടിയൂരിൽ വീണ്ടും കടുവ ഭീതി. ഇന്നലെ രാത്രി മന്ദഞ്ചേരി മുത്തപ്പൻ അമ്പലത്തിന് സമീപത്ത് കടുവ റോഡ് മുറിച്ചുകടന്ന് പോകു ന്നത് കണ്ടതോടെയാണ് കടുവാഭീതി പ്രദേശത്ത് വീണ്ടും ഉയരുന്നത്. രാത്രി ഒമ്പതോടെ ബൈക്ക് യാത്രികരായ പാനികുളങ്ങര ജോസഫ്, ദാസൻ എന്നിവരാണ് റോഡ് മുറിച്ച് കടന്നു പോവുകയായിരുന്ന കടുവയെ കണ്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പും, പോലീസും, നാട്ടുകാരും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കടുവ ഭീതി നിലനിൽക്കുന്നുണ്ട്. നിരന്തരം ആളുകൾ കടുവയെ നേരിട്ട് കാണുന്നു, തിരച്ചിൽ നടത്തു ന്നു.

എന്നിട്ടും കടുവയെ കൂടുവെച്ചു പിടികൂടുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം അടക്കാത്തോട് രാമച്ചി ശാന്തിഗിരി മേഖലയിലും കടുവയെ കണ്ടെത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190485/tiger-againthe-bikers-escaped-unhurt)