---
title: "ചമ്പാട് ബാവാൻറ പറമ്പ് എൽപി സ്കൂൾ വാർഷികം  ആഘോഷിച്ചു."
english_title: "Champat Bawanra Paramp LP School celebrated its anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190450/champat-bawanra-paramp-lp-school-celebrated-its-anniversary"
published_at: "2024-03-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec3e53a94e9_IMG-20240309-WA0074.jpg"
keywords: []
---

# ചമ്പാട് ബാവാൻറ പറമ്പ് എൽപി സ്കൂൾ വാർഷികം  ആഘോഷിച്ചു.

> **Lead Summary:** ***പാനൂർ: *** പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ഇ. സീന റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

***പാനൂർ: *** പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ഇ. സീന റിപ്പോർട്ട് അവതരിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, ഒരു കോടി രൂപയുടെ മാഡം ക്യൂറി ഫെല്ലോഷിപ്പ് നേടിയ അനുശ്രി വിവിധ മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, പി ടി എ പ്രസിഡണ്ട് എം.കുഞ്ഞിമുഹമ്മദ്, പൂർവ വിദ്യാർത്ഥി എസ്. അബ്ദുസലാം, മദർ പി ടി എ പ്രസി. ബി. ആശിഫ, പൂർവ വിദ്യാർത്ഥിനി റസ്മിന എന്നിവർ സംസാരിച്ചു. എൻ എം ബേബിനിഷ സ്വാഗതവും, സി എം മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190450/champat-bawanra-paramp-lp-school-celebrated-its-anniversary)