---
title: "വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം ; പ്രഖ്യാപനം വന്നയുടൻ  ഷാഫി പറമ്പിലിനായി  പാനൂരിൽ  സ്വാഗത ബോർഡുകളുയർന്നു."
english_title: "Unexpected candidacy in Vadakara;As soon as the announcement was made, welcome boards went up in Panoor for Shafi Parambil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190313/unexpected-candidacy-in-vadakaraas-soon-as-the-announcement-was-made-welcome-boards-went-up-in-panoor-for-shafi-parambil"
published_at: "2024-03-09T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebc1b9db09e_Untitled-1_copy.jpg"
keywords: []
---

# വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം ; പ്രഖ്യാപനം വന്നയുടൻ  ഷാഫി പറമ്പിലിനായി  പാനൂരിൽ  സ്വാഗത ബോർഡുകളുയർന്നു.

> **Lead Summary:** പാനൂർ*** ***വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം വന്നയുടൻ പാനൂരിൽ ഫ്ലക്സ് ബോർഡ് ഉയർത്തി യുഡിഎഫ് പ്രവർത്തകർ.

## Article Content

പാനൂർ*** ***വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം വന്നയുടൻ പാനൂരിൽ ഫ്ലക്സ് ബോർഡ് ഉയർത്തി യുഡിഎഫ് പ്രവർത്തകർ.

പാനൂർ ഹയർ സെക്കണ്ടറി സ്ക്കൂളിന് മുന്നിലാണ് കൂറ്റൻ ബോർഡ് ഉയർത്തിയത്. നേരത്തെ കെ.മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിടത്താണ് അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത്.

കെ.മുരളിധരനായി ചുവരെഴുത്തുകളും, ബോർഡുകളും ഉയർന്നിടത്താണ് കോൺഗ്രസിൻ്റെ യുവരക്തം ഷാഫി പറമ്പിൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് വടകരയിലെത്തിയത്.

പാർട്ടിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പതറാതെ യുവനേതാവിനായി ഉടൻ യുഡിഎഫ് രംഗത്തിറങ്ങി. നേതാക്കളായ ഒടി.നവാസ്, വിപിൻ വള്ളങ്ങാട്, നയീം മൊട്ടത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഷാഫി പറമ്പി വിജയിപ്പിക്കാൻ ആഹ്വാന ചെയ്ത് ബോർഡുകൾ പാനൂരിൽ സ്ഥാപിച്ചു തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190313/unexpected-candidacy-in-vadakaraas-soon-as-the-announcement-was-made-welcome-boards-went-up-in-panoor-for-shafi-parambil)