---
title: "ദിൽന പ്രവീണിൻ്റെ അപകട മരണം ;  ബിജെപി നാളെ മാഹിപാലം ഉപരോധിക്കും "
english_title: "Accidental death of Dilna Praveen;BJP will besiege Mahepalam tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/190279/accidental-death-of-dilna-praveenbjp-will-besiege-mahapalam-tomorrow"
published_at: "2024-03-08T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb3e79aeda6_Untitled-3_copy.jpg"
keywords: []
---

# ദിൽന പ്രവീണിൻ്റെ അപകട മരണം ;  ബിജെപി നാളെ മാഹിപാലം ഉപരോധിക്കും 

> **Lead Summary:** **മാഹി:** മാഹി പാലത്ത് ടൂവീലർ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച ദിൽന പ്രവീണിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിലെ ഒരാൾക്ക് ഗവൺമെൻ്റ് ജോലി നൽകുക, കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയും, ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനും മാഹിപ്പാലം ഉപരോധിക്കും. രാവിലെ 10 മണിക്കാണ് ഉപരോധം.

## Article Content

**മാഹി:** മാഹി പാലത്ത് ടൂവീലർ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച ദിൽന പ്രവീണിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിലെ ഒരാൾക്ക് ഗവൺമെൻ്റ് ജോലി നൽകുക, കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയും, ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനും മാഹിപ്പാലം ഉപരോധിക്കും. രാവിലെ 10 മണിക്കാണ് ഉപരോധം.

വർഷങ്ങളായി ബിജെപി ബന്ധപ്പെട്ട അധികാരികൾക്ക് പരിമoത്തുനിന്നും മാഹി പാലത്തേക്ക് വരുന്ന റോഡിന്റെ അശാസ്ത്രീയമായ നിർമാണത്തെക്കുറിച്ചും ചെറു വാഹനങ്ങൾ കടന്നു പോകുമ്പോൾ അസഹനീയമായ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ടും, ടാറിങ്ങിന്റെ അപാകത കാരണം ഉയർന്ന താഴ്ന്ന നിലയിൽ റോഡിന്റെ പല ഭാഗങ്ങളിലുമായി കാണാൻ കഴിഞ്ഞത് ഇതൊക്കെ ചൂണ്ടിക്കാട്ടി ബിജെപി പലതവണ ബന്ധപ്പെട്ട അധികാരികൾക്കും, പഞ്ചായത്തിനും പരാതി കൊടുത്തിരുന്നു. .

എന്നാൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ ഉണ്ടായിരുന്നെങ്കിൽ ദിൽന എന്ന യുവതിയുടെ ജീവൻ പൊലിയില്ലായിരുന്നു. ദിൽനയുടെ യുവതിയുടെ മരണത്തിന്റെ ഉത്തരവാദിത്വം പൊതുമരാമത് വകുപ്പും, ന്യൂ മാഹി പഞ്ചായത്തും, സ്വയം ഏറ്റെടുക്കണമെന്നും, ബന്ധപ്പെട്ടവർ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും ബി ജെ പി കുറ്റപ്പെടുത്തി.

അപകടം സംഭവിച്ചാൽ മാത്രം കണ്ണു തുറക്കുന്ന ഉദ്യോഗസ്ഥ ലോബികൾക്ക് ഇതൊരു സൂചനയാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ മുൻ നടപടികൾ സ്വീകരിക്കുവാനും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/190279/accidental-death-of-dilna-praveenbjp-will-besiege-mahapalam-tomorrow)