---
title: "കനകമല വീണ്ടും പുലി പ്പേടിയിൽ ; അലർച്ച കേട്ടെന്ന്  നാട്ടുകാർ, വനം വകുപ്പും പൊലീസും തെരച്ചിൽ നടത്തി"
english_title: "Kanakamala again   tigers;Locals said they heard screams, forest department and police searched"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189883/kanakamala-again-tigerslocals-said-they-heard-screams-forest-department-and-police-searched"
published_at: "2024-03-07T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e953b8305f9_Untitled-3_copy.jpg"
keywords: []
---

# കനകമല വീണ്ടും പുലി പ്പേടിയിൽ ; അലർച്ച കേട്ടെന്ന്  നാട്ടുകാർ, വനം വകുപ്പും പൊലീസും തെരച്ചിൽ നടത്തി

> **Lead Summary:** **ചൊക്ലി: **ചൊക്ലി സ്റ്റേഷൻ പരിധിയിലെ മേക്കുന്ന് കനകമല പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയം. രാത്രി ഗർജനം കേട്ടതായി പരിസരവാസികൾ അറിയിച്ചു.

## Article Content

**ചൊക്ലി: **ചൊക്ലി സ്റ്റേഷൻ പരിധിയിലെ മേക്കുന്ന് കനകമല പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയം. രാത്രി ഗർജനം കേട്ടതായി പരിസരവാസികൾ അറിയിച്ചു.

ഇതേ തുടർന്ന് പോലീസും, വനം വകുപ്പും രാത്രി തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. കാലടയാളം കണ്ടെത്തിയെങ്കിലും രാത്രിയായതിനാൽ സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് ഇന്നും പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ചുറ്റും കാടുമൂടിക്കിടന്ന പ്രദേശമാണിത്. ഉഗ്രശബ്ദത്തിലുള്ള അലർച്ചയാണത്രെ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189883/kanakamala-again-tigerslocals-said-they-heard-screams-forest-department-and-police-searched)