---
title: "ചമ്പാട് വെസ്റ്റ് യൂ  പി സ്കൂളിൽ 500 ഓളം  വിഭവങ്ങളുമായി  മലബാർ ധാബ ഫുഡ് ഫെസ്റ്റ് "
english_title: "Malabar Dhaba Food Fest with around 500 dishes at Champat West UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189685/malabar-dhaba-food-fest-with-around-500-dishes-at-champat-west-up-school"
published_at: "2024-03-06T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e834a09fd9d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് വെസ്റ്റ് യൂ  പി സ്കൂളിൽ 500 ഓളം  വിഭവങ്ങളുമായി  മലബാർ ധാബ ഫുഡ് ഫെസ്റ്റ് 

> **Lead Summary:** **ചമ്പാട്: **മലബാറിൻ്റെ രുചിക്കൂട്ടുകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാർ ധാബ ഒരുക്കിയത്. പിടിഎയുടെ സഹകരണത്തോടെ നടത്തിയ മലബാർ ധാബയിൽ ചിരപരിചിതമായ ഭക്ഷ്യവിഭവങ്ങൾ മുതൽ കണ്ടു പരിചയമില്ലാത്ത രുചിക്കൂട്ടുകൾ വരെ ഇടം പിടിച്ചു.

## Article Content

**ചമ്പാട്: **മലബാറിൻ്റെ രുചിക്കൂട്ടുകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാർ ധാബ ഒരുക്കിയത്. പിടിഎയുടെ സഹകരണത്തോടെ നടത്തിയ മലബാർ ധാബയിൽ ചിരപരിചിതമായ ഭക്ഷ്യവിഭവങ്ങൾ മുതൽ കണ്ടു പരിചയമില്ലാത്ത രുചിക്കൂട്ടുകൾ വരെ ഇടം പിടിച്ചു.

ഇഷ്ടമുള്ളത് ഇഷ്ടം പോലെ കഴിക്കാൻ വിദ്യാർത്ഥികൾക്ക് അവസരവും നൽകി. സമീപത്തെ ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളും അതിഥികളായെത്തി. മുമ്പും ഫുഡ് ഫെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്തേത് സ്പെഷ്യലായിരുന്നെന്ന് വിദ്യാർത്ഥികളും പറഞ്ഞു. തലശേരി നഗരസഭാ മുൻ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു.

വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷയായി. പി ടി എ പ്രസിഡണ്ട് കെ.നിഷാദ്, എം പി ടി എ പ്രസിഡണ്ട് ഫിജിന ജാവീദ്, നസീർ ഇടവലത്ത് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, കെ.കെ അലി നന്ദിയും പറഞ്ഞു. അധ്യാപകരായ എം.ഉമേഷ്, അനൂപ് റാം, പി.റിനു, കെ.നവനീത്, പി. പ്രണവ്, എം പി സ്നേഹലത, കെ.സി രതില എന്നിവരും നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189685/malabar-dhaba-food-fest-with-around-500-dishes-at-champat-west-up-school)