---
title: "തലശ്ശേരിയിൽ വടകര സ്വദേശിയായ യുവാവ് തീവണ്ടി തട്ടി മരിച്ചു"
english_title: "A young man from Vadakara was hit by a train and died in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189668/a-young-man-from-vadakara-was-hit-by-a-train-and-died-in-thalassery"
published_at: "2024-03-06T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81fcb1a9ad_download_(9).jpg"
keywords: []
---

# തലശ്ശേരിയിൽ വടകര സ്വദേശിയായ യുവാവ് തീവണ്ടി തട്ടി മരിച്ചു

> **Lead Summary:** ***തലശ്ശേരി: *** തലശ്ശേരിക്കും മാഹിക്കുമിടയിൽ മാക്കൂട്ടം റെയിൽവെ ഗെയിറ്റിന് സമീപം യുവാവ് തീവണ്ടി തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.

## Article Content

***തലശ്ശേരി: *** തലശ്ശേരിക്കും മാഹിക്കുമിടയിൽ മാക്കൂട്ടം റെയിൽവെ ഗെയിറ്റിന് സമീപം യുവാവ് തീവണ്ടി തട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.

വടകര അഴിയൂർ കക്കടവ് മുന്നൂറ്റൻ്റവിട ഗോകുൽ കൃഷ്ണ (34) യാണ് മരിച്ചത്. പരേതനായ കുഞ്ഞികൃഷ്ണന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: മോനിഷ, അനിഷ, അനിമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189668/a-young-man-from-vadakara-was-hit-by-a-train-and-died-in-thalassery)