---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാട്ടാങ്കോട്ട് കുളം  ഇന്ന് വൈകീട്ട് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നാടിന് സമർപ്പിക്കും"
english_title: "The renovated Matangkot pool of Pannyannoor gram panchayat will be dedicated to the nation by Speaker Adv. A. N. Shamsir today evening."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189664/the-renovated-matangkot-pool-of-pannyannoor-gram-panchayat-will-be-dedicated-to-the-nation-by-speaker-adv-a-n-shamsir-today-evening"
published_at: "2024-03-06T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81ea8c22aa_Untitled-3_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാട്ടാങ്കോട്ട് കുളം  ഇന്ന് വൈകീട്ട് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നാടിന് സമർപ്പിക്കും

> **Lead Summary:** 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചിലവിട്ടാണ് മാട്ടാങ്കോട്ട് കുളം നവീകരിച്ചത്. കിഴക്കെ മനേക്കരയിലെ ചന്ദ്രമോഹൻ മാട്ടാങ്കോട് സംഭാവന ചെയ്ത കുളം ഉൾപ്പടെ സ്ഥലം നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.

## Article Content

2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചിലവിട്ടാണ് മാട്ടാങ്കോട്ട് കുളം നവീകരിച്ചത്. കിഴക്കെ മനേക്കരയിലെ ചന്ദ്രമോഹൻ മാട്ടാങ്കോട് സംഭാവന ചെയ്ത കുളം ഉൾപ്പടെ സ്ഥലം നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.

കോഴിക്കോട് റീജ്യണൽ എഞ്ചിനീയറിംഗ് കോളേജിൽ റിട്ട. പ്രിൻസിപ്പലായിരുന്ന ചന്ദ്രമോഹൻ മാതാപിതാക്കളായ ടി.എൻ ഗോവിന്ദൻ അടിയോടി - സിഎച്ച് നാരായണൻ എന്നിവരുടെ സ്മരണക്കായാണ് സ്ഥലം സംഭാവന ചെയ്തത്.

കടുത്ത ജല ദൗർലഭ്യം അനുഭവപ്പെടുന്ന പഞ്ചായത്തെന്ന നിലയിൽ ഏവർക്കും അനുകരണീയ മായ മാതൃകാ പ്രവൃത്തിയാണ് ചന്ദ്രമോഹൻ്റേതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പറഞ്ഞു. പ്രൈഡ് കൺസ്ട്രഷൻ കമ്പിനിയാണ് കരാർ പ്രകാരം പ്രവൃത്തി നടത്തിയത്.

സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ബുധനാഴ്ച വൈകീട്ട് 6 മണിക്ക് മാട്ടാങ്കോട്ട് കുളം നാടിന് സമർപ്പിക്കും. പാനൂർ ബ്ലോക്ക് ഞ്ചായത്തധ്യക്ഷ എ.ശൈലജ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ഒരുമ ജംഗ്ഷനിൽ നിന്നും ഘോഷയാത്രയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189664/the-renovated-matangkot-pool-of-pannyannoor-gram-panchayat-will-be-dedicated-to-the-nation-by-speaker-adv-a-n-shamsir-today-evening)