---
title: "നാദാപുരത്തെ യുവാവിന്റെ അപ്രതീക്ഷിത മരണം; സലാമിൻ്റെ സംസ്കാരം ഇന്ന്"
english_title: "Unexpected death of Nadapuram youth;Salaam's funeral today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189619/unexpected-death-of-nadapuram-youthsalaams-funeral-today"
published_at: "2024-03-06T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e7fba217887_65e7df8803cdb_salam.jpg"
keywords: []
---

# നാദാപുരത്തെ യുവാവിന്റെ അപ്രതീക്ഷിത മരണം; സലാമിൻ്റെ സംസ്കാരം ഇന്ന്

> **Lead Summary:** ***നാദാപുരം: ***അപ്രതീക്ഷിത മരണത്തിൽ ഞെട്ടി നാട്. നാദാപുരം വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച വളയം സ്വദേശി സലാമിൻ്റെ സംസ്കാരം ഇന്ന്. വളയം ചെക്കോറ്റ സ്വദേശി കുളങ്ങരത്ത് സലാം ആണ് മരിച്ചത്.

## Article Content

***നാദാപുരം: ***അപ്രതീക്ഷിത മരണത്തിൽ ഞെട്ടി നാട്. നാദാപുരം വിഷ്ണുമംഗലം പുഴയിൽ മുങ്ങി മരിച്ച വളയം സ്വദേശി സലാമിൻ്റെ സംസ്കാരം ഇന്ന്. വളയം ചെക്കോറ്റ സ്വദേശി കുളങ്ങരത്ത് സലാം ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് പുഴയിൽ തുണി അലക്കുന്നതിനിടയിൽ കാലുവഴുതി വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

പിന്നീട് മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കുളങ്ങരത്ത് പോക്കറുടെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ, ഹമീദ് , ബഷീർ, പരേതനായ കരീം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189619/unexpected-death-of-nadapuram-youthsalaams-funeral-today)