---
title: "കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ;  27 പേർക്കെതിരെ കേസ്സ്, കോളേജ് അടച്ചു"
english_title: "Kallikandi NAM College students clashed;Cases against 27 people, college closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189496/kallikandi-nam-college-students-clashedcases-against-27-people-college-closed"
published_at: "2024-03-05T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e70f1a5cefc_download_(6).jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ;  27 പേർക്കെതിരെ കേസ്സ്, കോളേജ് അടച്ചു

> **Lead Summary:** *** കല്ലിക്കണ്ടി: ***കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് അക്രമം. കോളേജിന് അവധി നൽകി. 27 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

*** കല്ലിക്കണ്ടി: ***കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് അക്രമം. കോളേജിന് അവധി നൽകി. 27 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

അവസാന വർഷ, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. ഒരാഴ്ചക്കിടെ നിരവധി തവണയായി കേമ്പസിലും, ക്ലാസ് മുറിക ളിലുമായി അക്രമം അരങ്ങേറി വരികയായിരുന്നു. സംഘർഷാവസ്ഥ പിടിവിട്ട നിലയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കോളേജധികൃതർ പൊലീസിന് പരാതി നൽകിയത്.

പരീക്ഷയായതിനാൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ് അവസാനിച്ചിരിക്കുകയാണ്. വൈവോസി പരീക്ഷക്കായി കോളേജിലെത്തി യവരും, രണ്ടാം വർഷക്കാരുമാണ് ഏറ്റുമുട്ടിയത്. ആക്രമത്തിൽ ഏർപ്പെട്ട ഇരുവിഭാഗത്തിലുള്ളവരും എം.എസ്.എഫ് പ്രവർത്തകരാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189496/kallikandi-nam-college-students-clashedcases-against-27-people-college-closed)