---
title: "സർക്കാരിന് തിരിച്ചടി ; സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി "
english_title: "Backlash to the government;The Supreme Court rejected the government's petition against Sisa Thomas"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189466/backlash-to-the-governmentthe-supreme-court-rejected-the-governments-petition-against-sisa-thomas"
published_at: "2024-03-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6cff821ed1_Untitled-2_copy.jpg"
keywords: []
---

# സർക്കാരിന് തിരിച്ചടി ; സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി 

> **Lead Summary:** ** ** സിസ തോമസ് കേസിൽ സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി.

## Article Content

** ** സിസ തോമസ് കേസിൽ സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി.

സുപ്രീം കോടതിയാണ് ഹർജി തളളിയിരിക്കുന്നത്. ​സർക്കാരിന്റെ വാദം പോലും കേൾക്കാതെയാണ് ഹരജി തള്ളിയത്. സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണ് കോടതി നടപടി.

ഗവർണറുടെ നിർദേശപ്രകാരമായിരുന്നു സിസ കെ.ടി.യു വിസിയായി ചുമതലയേറ്റത്. ഗവർണർ സർക്കാർ പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189466/backlash-to-the-governmentthe-supreme-court-rejected-the-governments-petition-against-sisa-thomas)