---
title: "ജീവിതശൈലിയിൽ മാറ്റം വരൂത്തൂ: ഓർമ്മപ്പെടുത്തലായി തലശേരിയിൽ  സൈക്കിൾ റാലി"
english_title: "Make a change in lifestyle: Cycle rally in Thalassery as a reminder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189458/make-a-change-in-lifestyle-cycle-rally-in-thalassery-as-a-reminder"
published_at: "2024-03-05T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6bb230fb58_Untitled-1_copy.jpg"
keywords: []
---

# ജീവിതശൈലിയിൽ മാറ്റം വരൂത്തൂ: ഓർമ്മപ്പെടുത്തലായി തലശേരിയിൽ  സൈക്കിൾ റാലി

> **Lead Summary:** കണ്ണൂർ: ജീവിത ശൈലിയും അമിത വണ്ണവും നമ്മുടെയൊക്കെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കയാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. ഇത്തരം ഒരു ഓർമ്മപ്പെടുത്തലിന് ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഒബ്സിറ്റി ഡേയിൽ തലശ്ശേരിയിൽ നടന്ന സൈക്കിൾ റാലി .

## Article Content

കണ്ണൂർ: ജീവിത ശൈലിയും അമിത വണ്ണവും നമ്മുടെയൊക്കെ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കയാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. ഇത്തരം ഒരു ഓർമ്മപ്പെടുത്തലിന് ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഒബ്സിറ്റി ഡേയിൽ തലശ്ശേരിയിൽ നടന്ന സൈക്കിൾ റാലി .

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് - തലശ്ശേരി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി , തലശ്ശേരി സൈക്ലിങ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചുത്.

തലശ്ശേരി കടൽ പാലത്തിൽ നിന്ന് ആരംഭിച്ച് ധർമ്മടം ബീച്ചിൽ സമാപിച്ച സൈക്കിൾ റാലിയിൽ 40 പേർ പങ്കെടുത്തു ഐ എ പി മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ :എം കെ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു ഐ എം എ തലശ്ശേരി പ്രസിഡൻ്റ് ഡോ അരവിന്ദ് സി നമ്പ്യാർ, ഐ എം എ തലശ്ശേരി സെക്രട്ടറി ഡോ ബിതുൻ ബാലൻ കുന്നുമ്മൽ, ഐ എ പി തലശ്ശേരി പ്രസിഡൻ്റ് ഡോ ജയഗോപൽ പി പി, ഐ എ പി തലശ്ശേരി സെക്രട്ടറി ഡോ പ്രിയ, ഐ എ പി തലശ്ശേരി ട്രഷറർ ഡോ ജലാലുദ്ദീൻ, ഐ എം എ മുൻ പ്രസിഡൻ്റ് ഡോ മിനി ബാലകൃഷ്ണൻ, ഐ എം എ മുൻ പ്രസിഡൻ്റ് ഡോ സഞ്ജീവ് കുമാർ എന്നിങ്ങനെ ഒട്ടനവധി ഡോക്ടർമാർ പങ്കെടുത്തു.

അമിതവണ്ണത്തെയും അത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും തരണം ചെയ്യാൻ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ എല്ലാവരും തയ്യാറാകണം എന്ന ഓർമ്മപ്പെടുത്തലാണ് സൈക്കിൽ റാലി യുടെ ലക്ഷ്യമെണ് സംഘാടകർ വ്യക്തമാക്കി. ദൈനംദിന ജീവിതത്തിൽ വ്യായാമം ഒരു ശീലമാക്കുന്നതിലൂടെ ആരോഗ്യപൂർണമായ ഒരു ലോകം നമുക്ക് സൃഷ്ടിക്കാൻ കഴിയും.

ഇതിനായി സ്വന്തം ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്നും നമുക്ക് ചുറ്റുമുള്ളവരെ ബോധവാന്മാരാക്കുമെന്നും നമ്മൾ ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും തലശ്ശേരി സൈക്ലിസ്റ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ബിനീത് ടീം അംഗങ്ങളോടാവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189458/make-a-change-in-lifestyle-cycle-rally-in-thalassery-as-a-reminder)