---
title: "സിദ്ധാർത്ഥിൻ്റെ മരണം ; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് കെ. മുരളീധരൻ എം പി"
english_title: "Siddharth's death;K. that the investigation should be conducted under the supervision of the court.  K Muralidharan MP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189453/siddharths-deathk-that-the-investigation-should-be-conducted-under-the-supervision-of-the-court-k-muralidharan-mp"
published_at: "2024-03-05T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e6b43c01776_Untitled-4_copy.jpg"
keywords: []
---

# സിദ്ധാർത്ഥിൻ്റെ മരണം ; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് കെ. മുരളീധരൻ എം പി

> **Lead Summary:** വയനാട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് കെ. മുരളീധരൻ എം.പി. ആവശ്യ പ്പെട്ടു.

## Article Content

വയനാട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് കെ. മുരളീധരൻ എം.പി. ആവശ്യ പ്പെട്ടു.

സാക്ഷര കേരളത്തിൽ ഇത്രയും ക്രൂര മായ സംഭവം നടന്നത് ലജ്ജാകരമാണ്. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. പാർട്ടി നിർദേശിച്ചാൽ വടകരയിൽ മത്സരിക്കും. കോൺഗ്രസിൽനിന്ന് വിട്ടുപോയ ആളുകൾ മറ്റ് പാർട്ടികളിൽ ചേർന്ന് പല പദവികളും വഹിക്കുന്നുണ്ട്.

അവർക്കൊന്നും സംഭവിക്കാത്തത് ടി.പി. ചന്ദ്രശേഖരന് എന്തുകൊണ്ട് ഉണ്ടായെന്നത് ചർച്ച ചെയ്യപ്പെടണമെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അക്രമരാഷ്ട്രീയം ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189453/siddharths-deathk-that-the-investigation-should-be-conducted-under-the-supervision-of-the-court-k-muralidharan-mp)