---
title: "പൈതൃക കലകൾ കുട്ടികളെയും അഭ്യസിപ്പിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ ; പൊയിലൂരിൽ കലാകാരന്മാർക്ക് ആദരം"
english_title: "KP Mohanan MLA wants to teach heritage arts to children too;Paying tribute to artists in Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189220/kp-mohanan-mla-wants-to-teach-heritage-arts-to-children-toopaying-tribute-to-artists-in-poilur"
published_at: "2024-03-04T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5522685fe0_Untitled-3_copy.jpg"
keywords: []
---

# പൈതൃക കലകൾ കുട്ടികളെയും അഭ്യസിപ്പിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ ; പൊയിലൂരിൽ കലാകാരന്മാർക്ക് ആദരം

> **Lead Summary:** ***പൊയിലൂർ: *** പാരമ്പര്യ കലകൾ കുട്ടികളെയും അഭ്യസിപ്പിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ. സംസ്കാര നാടൻ കലാവേദിയും, അഖില കേരള കലാകാര ക്ഷേമ സമിതിയും ചേർന്ന് പൊയിലൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. പാരമ്പര്യ കലകൾ നമ്മുടെ സമ്പത്താണ്. അത് സംരക്ഷിക്കപ്പെടണം. അതിനായി കുട്ടികളെ ഇവ അഭ്യസിപ്പിക്കണമെന്നും എം എൽ എ പറഞ്ഞു.

## Article Content

***പൊയിലൂർ: *** പാരമ്പര്യ കലകൾ കുട്ടികളെയും അഭ്യസിപ്പിക്കണമെന്ന് കെ.പി മോഹനൻ എം എൽ എ. സംസ്കാര നാടൻ കലാവേദിയും, അഖില കേരള കലാകാര ക്ഷേമ സമിതിയും ചേർന്ന് പൊയിലൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. പാരമ്പര്യ കലകൾ നമ്മുടെ സമ്പത്താണ്. അത് സംരക്ഷിക്കപ്പെടണം. അതിനായി കുട്ടികളെ ഇവ അഭ്യസിപ്പിക്കണമെന്നും എം എൽ എ പറഞ്ഞു.

പൂരക്കളിയാശാൻ കെ.കെ കൃഷ്ണൻ, വടക്കൻപാട്ടുകളിലൂടെ ശ്രദ്ധേയയായ എം.ചീരൂട്ടി, കോൽക്കളി കലാകാരി ടി.എൻ മഹിജ എന്നിവരെയാണ് ആദരിച്ചത്.

കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി. വി. ലൗവ്‌ലിൻ മുഖ്യാതിഥിയായി. പി. കെ. പുരുഷു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചാക്കേരി നാണു, എൻ. രാഘവൻ, കെ.സി. കുഞ്ഞിക്കണ്ണൻ, ഓട്ടാണി നാണു, കെ. അബൂബക്കർ, പി. ലിജീഷ്, വി. വിപിൻ, എ പി. കൃഷ്ണൻ, അജിത്, കെ. കോമളൻ, എന്നിവർ സംസാരിച്ചു. സി.സി സുരേന്ദ്രൻ സ്വാഗതവും ഒ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189220/kp-mohanan-mla-wants-to-teach-heritage-arts-to-children-toopaying-tribute-to-artists-in-poilur)