---
title: "കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻറവിട ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും  ഗുരുതി മഹോത്സവവും മാർച്ച് 12, 13, 14 തീയതികളിൽ നടക്കും. ;  ഇതിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണ യോഗം നടന്നു."
english_title: "The Pongala Samarpan and Guruti Mahotsav will be held on March 12, 13 and 14 at Moopanravaita Bhagavathy Temple at Rishikkara Sri Nelliulla, East Champat.The formation meeting of various committees was held for this purpose."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189099/the-pongala-samarpan-and-guruti-mahotsav-will-be-held-on-march-12-13-and-14-at-moopanravaita-bhagavathy-temple-at-rishikkara-sri-nelliulla-east-champatthe-formation-meeting-of-various-committees-was-held-for-this-purpose"
published_at: "2024-03-03T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e45d4b5e9d6_Untitled-2_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻറവിട ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും  ഗുരുതി മഹോത്സവവും മാർച്ച് 12, 13, 14 തീയതികളിൽ നടക്കും. ;  ഇതിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണ യോഗം നടന്നു.

> **Lead Summary:** **ചമ്പാട്:** മാർച്ച് 12ന് രാവിലെ 7 മണിക്ക് ക്ഷേത്രം മേൽ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, തുടർന്ന് കൊടിയേറ്റവും നടക്കും. വൈകീട്ട് 6 ന് തെക്കിരിക്ക, 6.30ന് സാംസ്കാരിക സമ്മേളനം തുടർന്ന് ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും.

## Article Content

**ചമ്പാട്:** മാർച്ച് 12ന് രാവിലെ 7 മണിക്ക് ക്ഷേത്രം മേൽ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, തുടർന്ന് കൊടിയേറ്റവും നടക്കും. വൈകീട്ട് 6 ന് തെക്കിരിക്ക, 6.30ന് സാംസ്കാരിക സമ്മേളനം തുടർന്ന് ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടക്കും.

മാർച്ച് 13ന് ബുധനാഴ്ച രാവിലെ 8ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിരിപ്പാടിൻ്റെയും, ക്ഷേത്രം മൂപ്പൻ പുരുഷുവിൻ്റെയും നേതൃത്വത്തിൽ പൊങ്കാല സമർപ്പണവും തുടർന്ന് പ്രസാദ സദ്യയുമുണ്ടാകും.

രാത്രി 7 ന് കണ്ണകി നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും, ധ്വനി ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിലുള്ള സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ സംഗീതാർച്ചന എന്നിവ നടക്കും. മാർച്ച് 14 ന് വ്യാഴാഴ്ച രാവിലെ 6.30ന് നടതുറക്കൽ, 11 മണിക്ക് തെക്കിരിക്ക, ഉച്ചക്ക് പ്രസാദ സദ്യ, വൈകീട്ട് ഗുരുതി എന്നിവ നടക്കും. മഹോത്സവാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189099/the-pongala-samarpan-and-guruti-mahotsav-will-be-held-on-march-12-13-and-14-at-moopanravaita-bhagavathy-temple-at-rishikkara-sri-nelliulla-east-champatthe-formation-meeting-of-various-committees-was-held-for-this-purpose)