---
title: "കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം"
english_title: "Two dead in Kozhikode bike caught fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189013/two-dead-in-kozhikode-bike-caught-fire"
published_at: "2024-03-03T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e3f0f10fb81_65e3d2d89cc16_fire.jpg"
keywords: []
---

# കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം

> **Lead Summary:** ***കോഴിക്കോട്: ***കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

## Article Content

***കോഴിക്കോട്: ***കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189013/two-dead-in-kozhikode-bike-caught-fire)