---
title: "ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിന് സമീപം  നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി ജീവനക്കാരന് പരിക്ക് ; അപകടം ഭർത്താവ്  ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ, വൻ ദുരന്തം വഴി മാറിയത് തലനാരിഴക്ക്"
english_title: "accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188911/accident"
published_at: "2024-03-02T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e30612a8519_IMG-20240302-WA0066.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിന് സമീപം  നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി ജീവനക്കാരന് പരിക്ക് ; അപകടം ഭർത്താവ്  ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ, വൻ ദുരന്തം വഴി മാറിയത് തലനാരിഴക്ക്

> **Lead Summary:** ചൊക്ലി :ചൊക്ലിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലായിരുന്നു അപകടം. ബേക്കറി ഉൾപ്പടെ 3 ഓളം കടകളിൽ നാശനഷ്ടമുണ്ടായി. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

## Article Content

ചൊക്ലി :ചൊക്ലിയിൽ നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലായിരുന്നു അപകടം. ബേക്കറി ഉൾപ്പടെ 3 ഓളം കടകളിൽ നാശനഷ്ടമുണ്ടായി. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

ഭാര്യയെ ഭർത്താവ് ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെ അപകടമുണ്ടായത്. ബ്രേക്കിന് പകരം ഭാര്യ ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടിയതോടെ ഡിവൈഡറും ഫുട്പാത്തും കടന്ന് കാർ സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

സമീപത്തെ 2 കടകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ബേക്കറിയിലെ ജീവനക്കാരന് പരിക്കേറ്റു. സമീപത്ത് തന്നെയാണ് രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ.

ശനിയാഴ്ച സ്കൂൾ അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. വാഹനത്തിൽ L ബോർഡും പതിപ്പിച്ചായിരുന്നു ഡ്രൈവിംഗ് പഠിത്തം..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188911/accident)