---
title: "പോലീസ് നിർദേശിച്ചിട്ടും ഗാനമേള നിർത്തിയില്ല ; ഉച്ചഭാഷിണി ഉപയോഗിച്ചതിന് കേസ്"
english_title: "Despite the instructions of the police, the song did not stop;Case for use of loudspeaker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188843/despite-the-instructions-of-the-police-the-song-did-not-stopcase-for-use-of-loudspeaker"
published_at: "2024-03-02T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2d08828d35_download_(2).jpg"
keywords: []
---

# പോലീസ് നിർദേശിച്ചിട്ടും ഗാനമേള നിർത്തിയില്ല ; ഉച്ചഭാഷിണി ഉപയോഗിച്ചതിന് കേസ്

> **Lead Summary:** ** **രാത്രി പത്തിനുശേഷം കളിയാട്ടസ്ഥലത്ത് ഗാനമേള തുടർന്നതിന് ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർക്കുമെതിരെ പോലീസ് കേസെടുത്തു. പുളിയൂൽ വണ്ണാം വെച്ചിക്കാവ് ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർക്കുമെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

## Article Content

** **രാത്രി പത്തിനുശേഷം കളിയാട്ടസ്ഥലത്ത് ഗാനമേള തുടർന്നതിന് ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർക്കുമെതിരെ പോലീസ് കേസെടുത്തു. പുളിയൂൽ വണ്ണാം വെച്ചിക്കാവ് ഭാരവാഹികൾക്കും മൈക്ക് ഓപ്പറേറ്റർക്കുമെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

പി. ഗോവിന്ദൻ, സി.വി. ജനാർദനൻ, എം. രാജീവൻ, ജസ്റ്റിൻ ഷാജി എന്നിവരാണ് പ്രതികൾ. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ രാത്രി പത്തിനുശേഷവും ഉച്ചഭാഷിണി ഉപയോഗിച്ചുവെന്നാണ് കേസ്. എസ്.ഐ പുരുഷോത്തമന്റെ നേതൃത്വത്തിൽ പോലീസെത്തി ഉച്ചഭാഷിണി ഉപയോഗം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാ കാത്തതിനെത്തുടർന്നാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188843/despite-the-instructions-of-the-police-the-song-did-not-stopcase-for-use-of-loudspeaker)