---
title: "വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; തളിപ്പറമ്പിൽ  9 പേർക്കെതിരെ കേസ്"
english_title: "Home invasion and assault: Case against 9 persons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188785/home-invasion-and-assault-case-against-9-persons"
published_at: "2024-03-02T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2ad959bdf0_65e2a6d247565_Untitled-2_web.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; തളിപ്പറമ്പിൽ  9 പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: കൂവേരി കാക്കടവിലെ ചിറക്കോത്ത് വളപ്പിൽ രാജന്റെ പരാതിയിലാണ് 9 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഇദ്ദേഹവും മൂന്ന് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും താമസിക്കുന്ന വീട്ടിൽ കൂവേരിയിലെ ഷാനിഷാ മനോജ്, പ്രകാശൻ സി വി, സുവർണ്ണ സിവി, പ്രത്യുഷ് പ്രകാശൻ, മനോജ്, മാനവ്, പ്രിയ കൂവേരി, മഹിഷ കുവേരി എന്നിവർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.

## Article Content

തളിപ്പറമ്പ്: കൂവേരി കാക്കടവിലെ ചിറക്കോത്ത് വളപ്പിൽ രാജന്റെ പരാതിയിലാണ് 9 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഇദ്ദേഹവും മൂന്ന് പെൺമക്കളും അവരുടെ ഭർത്താക്കന്മാരും താമസിക്കുന്ന വീട്ടിൽ കൂവേരിയിലെ ഷാനിഷാ മനോജ്, പ്രകാശൻ സി വി, സുവർണ്ണ സിവി, പ്രത്യുഷ് പ്രകാശൻ, മനോജ്, മാനവ്, പ്രിയ കൂവേരി, മഹിഷ കുവേരി എന്നിവർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.

കൂടാതെ ഒമ്പതാം പ്രതിയായ കൂവേരിയിലെ ലിബിൻ തറമ്മൽ ഇളയ മകളെ കുറിച്ച് ഭർത്താവിന്റെ വാട്സാപ്പിലൂടെ മോശമായ രീതിയിൽ പ്രചരണം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188785/home-invasion-and-assault-case-against-9-persons)