---
title: "ധനാഗമന ഉപാധിയായി വിദ്യാലയങ്ങളെ പണ്ടുള്ളവർ കണ്ടിരുന്നില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ ;  ചമ്പാട് വെസ്റ്റ് യൂപി സ്കൂൾ 99 ആം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. "
english_title: "The famous short story writer T.Padmanabhan;Champat West UP School organized 99th Anniversary Celebration and Farewell function."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188514/the-famous-short-story-writer-tpadmanabhanchampat-west-up-school-organized-99th-anniversary-celebration-and-farewell-function"
published_at: "2024-03-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e15e1bed7f1_Untitled-1_copy.jpg"
keywords: []
---

# ധനാഗമന ഉപാധിയായി വിദ്യാലയങ്ങളെ പണ്ടുള്ളവർ കണ്ടിരുന്നില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ ;  ചമ്പാട് വെസ്റ്റ് യൂപി സ്കൂൾ 99 ആം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. 

> **Lead Summary:** ***ചമ്പാട്: *** അധ്യാപകരും വിദ്യാർത്ഥികളും ഭീമമായ തുക നൽകിയാണ് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത്. ധനാഗമ മാർഗ ഉപാധിയായി പണ്ടുള്ളവർ വിദ്യാലയങ്ങളെ കണ്ടിരുന്നില്ല. പണ്ടത്തെ മാനേജർമാർ വിദ്യാലയങ്ങൾക്കായി കൈയ്യിലിരുന്ന പണം ഉപയോഗിച്ചിരുന്നെന്ന് പുതിയ തലമുറക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നും ടി.പത്മനാഭൻ പറഞ്ഞു.

## Article Content

***ചമ്പാട്: *** അധ്യാപകരും വിദ്യാർത്ഥികളും ഭീമമായ തുക നൽകിയാണ് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത്. ധനാഗമ മാർഗ ഉപാധിയായി പണ്ടുള്ളവർ വിദ്യാലയങ്ങളെ കണ്ടിരുന്നില്ല. പണ്ടത്തെ മാനേജർമാർ വിദ്യാലയങ്ങൾക്കായി കൈയ്യിലിരുന്ന പണം ഉപയോഗിച്ചിരുന്നെന്ന് പുതിയ തലമുറക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നും ടി.പത്മനാഭൻ പറഞ്ഞു.

വിരമിക്കുന്ന അധ്യാപകരായ എം പി സ്നേഹലത, കെ. റസിയ എന്നിവർക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. വാർഡംഗം ഹഫ്സത്ത് ഇടവലത്ത്, ചൊക്ലി ബി.പി.സി സുനിൽ ബാൽ, പിടിഎ പ്രസി.കെ. നിഷാദ്, എംപിടിഎ പ്രസി.ഫിജിന ജാവേദ്, ചമ്പാട് എൽപി പ്രധാനധ്യാപകൻ എം.ജയകൃഷ്ണൻ, സ്കൂൾ മാനേജർ ശാന്തമ്മ, റിട്ട.പ്രധാനധ്യാപകൻ ടി.പി പ്രേമനാഥൻ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.പദ്മനാഭൻ, നസീർ ഇടവലത്ത് എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ എം പി സ്നേഹലത, കെ.റസിയ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രധാനധ്യാപകൻ വിപി രജിലേഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.കെ അലി നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, ഐടി മേള, പ്രവൃത്തി പരിചയമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ചമ്പാട് വെസ്റ്റ് യുപി കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188514/the-famous-short-story-writer-tpadmanabhanchampat-west-up-school-organized-99th-anniversary-celebration-and-farewell-function)