---
title: "ചമ്പാട് മേഖലയിൽ കൃഷിക്കാരെ ആശങ്കയിലാഴ്ത്തി കാട്ടുപന്നിയുടെയും, മുള്ളൻപന്നിയുടെയും ശല്യം വ്യാപകം ;  വീണ്ടും കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടു."
english_title: "Wild boar and porcupine nuisance are widespread in Champat region, worrying the farmers;Again agricultural crops were destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188420/wild-boar-and-porcupine-nuisance-are-widespread-in-champat-region-worrying-the-farmersagain-agricultural-crops-were-destroyed"
published_at: "2024-02-29T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0a3d74b421_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ കൃഷിക്കാരെ ആശങ്കയിലാഴ്ത്തി കാട്ടുപന്നിയുടെയും, മുള്ളൻപന്നിയുടെയും ശല്യം വ്യാപകം ;  വീണ്ടും കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടു.

> **Lead Summary:** **പാനൂർ: **പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ കൃഷിയാണ് നശിപ്പിച്ചത്. താഴെ ചമ്പാട് ഊരാങ്കുൽ താഴയിലാണ് കൃഷി നശിപ്പിച്ചത്. വാഴകളും, മരച്ചീനി തൈകളും പിഴുതെറിഞ്ഞ നിലയിലാണ്.

## Article Content

**പാനൂർ: **പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ കൃഷിയാണ് നശിപ്പിച്ചത്. താഴെ ചമ്പാട് ഊരാങ്കുൽ താഴയിലാണ് കൃഷി നശിപ്പിച്ചത്. വാഴകളും, മരച്ചീനി തൈകളും പിഴുതെറിഞ്ഞ നിലയിലാണ്.

രണ്ടാഴ്ച മുന്നെ ചമ്പാട് യുപി നഗറിലെ പുത്തൻപുരയിൽ ഷാജി, പുഴക്കോൽ പൊയിൽ മോഹനൻ എന്നിവരുടെ വാഴത്തോട്ടം കാട്ടുപന്നി നശിപ്പിച്ചിരുന്നു. ചമ്പാട് മേഖലയിൽ മുള്ളൻ പന്നി ശല്യവും രൂക്ഷമാണ്.

ചമ്പാട് മേഖലയിൽ വാഴ, മരച്ചീനി, പച്ചക്കറി കൃഷികൾ വ്യാപകമായി നടത്തുന്നുണ്ട്. വന്യമൃഗശല്യം കൃഷിക്കാരിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ടെന്നും, വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും നടപടി വേണമെന്നും കെ.പി ശശിധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188420/wild-boar-and-porcupine-nuisance-are-widespread-in-champat-region-worrying-the-farmersagain-agricultural-crops-were-destroyed)