---
title: "ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവനാന്തരം   മരണപ്പെട്ട പാനൂർ സ്വദേശിനിക്ക് കണ്ണീരിൽ കുതിർന്ന വിട ; മൃതദേഹം കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി."
english_title: "A tearful farewell to a native of Panur who died after giving birth to twins;The body was buried in Kadavathur Great Juma'at Mosque."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188277/a-tearful-farewell-to-a-native-of-panur-who-died-after-giving-birth-to-twinsthe-body-was-buried-in-kadavathur-great-jumaat-mosque"
published_at: "2024-02-29T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e02ebe12ec8_Untitled-1_copy.jpg"
keywords: []
---

# ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവനാന്തരം   മരണപ്പെട്ട പാനൂർ സ്വദേശിനിക്ക് കണ്ണീരിൽ കുതിർന്ന വിട ; മൃതദേഹം കടവത്തൂർ വലിയ ജുമാഅത്ത് പള്ളിയിൽ ഖബറടക്കി.

> **Lead Summary:** കടവത്തൂർ: ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവനാന്തരം മരണപ്പെട്ട പാനൂർ കടവത്തൂർ സ്വദേശിനിക്ക് കണ്ണീരോടെ വിട. കടവത്തൂർ കുറുങ്ങാട് റിട്ട: സബ്ബ് ട്രഷറി ഓഫിസറും കടവത്തൂർ എൻഐഎ കോളേജ് മാനേജരുമായ പുനത്തുമ്മൽ കെ എം മുഹമ്മദിൻ്റെയും, ശരീഫയുടെയും മകൾ റസീന ണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവാനന്തരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

## Article Content

കടവത്തൂർ: ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവനാന്തരം മരണപ്പെട്ട പാനൂർ കടവത്തൂർ സ്വദേശിനിക്ക് കണ്ണീരോടെ വിട. കടവത്തൂർ കുറുങ്ങാട് റിട്ട: സബ്ബ് ട്രഷറി ഓഫിസറും കടവത്തൂർ എൻഐഎ കോളേജ് മാനേജരുമായ പുനത്തുമ്മൽ കെ എം മുഹമ്മദിൻ്റെയും, ശരീഫയുടെയും മകൾ റസീന ണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി പ്രസവാനന്തരം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്.

നാദാപുരം ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾലാബ് അസിസ്റ്റൻ്റ് ആണ്. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കടവത്തൂർ അത്തിലൻ പള്ളിയിൽ നടന്നു.

ഖബറടക്കം കടവത്തൂർ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. കൊല്ലം കൊട്ടിയം മയ്യനാട് സ്വദേശി നിസാമാണ് ഭർത്താവ്. റഹ്മാ നിസാം മകളാണ്. മെഹ്ബൂബ് , ആശിഖ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188277/a-tearful-farewell-to-a-native-of-panur-who-died-after-giving-birth-to-twinsthe-body-was-buried-in-kadavathur-great-jumaat-mosque)