---
title: "തലശേരിയിൽ   ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനം"
english_title: "DYFI unit secretary beaten up in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188226/dyfi-unit-secretary-beaten-up-in-thalassery"
published_at: "2024-02-29T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e012fe769bf_download_(3).jpg"
keywords: []
---

# തലശേരിയിൽ   ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദ്ദനം

> **Lead Summary:** **തലശേരി: ** തലശേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് മർദനമേറ്റു. മൂഴിക്കര യൂണിറ്റ് സെക്രട്ടറി മൂഴിക്കര - കൗസ്‌തുഭത്തിൽ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.

## Article Content

**തലശേരി: ** തലശേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് മർദനമേറ്റു. മൂഴിക്കര യൂണിറ്റ് സെക്രട്ടറി മൂഴിക്കര - കൗസ്‌തുഭത്തിൽ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.

ബി.ജെ.പി - ആർ.എസ്.എസ് - പ്രവർത്തകർ അക്രമിച്ചതായാണ് പരാതി. വിഷ്ണുവിനെ തലശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂഴിക്കര ചന്ദ്രോത്ത് ക്ഷേത്രത്തിന് സമീപംവെച്ച് കണ്ടാലറിയാവുന്നവർ ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

രണ്ട് ദിവസം മുമ്പ് മൂഴിക്കരയിലെ ഒരു വിവാഹ വീട്ടിൽ നടന്ന തർക്കത്തിന്റെ തുടർച്ചയായാണത്രെ അക്രമം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188226/dyfi-unit-secretary-beaten-up-in-thalassery)