---
title: "പ്രധാനമന്ത്രി ഇവിടെ സ്ഥിര താമസം ആക്കിയാലും കേരളത്തിൽ ബിജെപി ജയിക്കില്ല; എംവി ഗോവിന്ദൻ"
english_title: "BJP will not win in Kerala even if Prime Minister makes permanent residence here;MV Govindan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188219/bjp-will-not-win-in-kerala-even-if-prime-minister-makes-permanent-residence-heremv-govindan"
published_at: "2024-02-29T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e00f2c57003_65e00104c3589_m_v.jpg"
keywords: []
---

# പ്രധാനമന്ത്രി ഇവിടെ സ്ഥിര താമസം ആക്കിയാലും കേരളത്തിൽ ബിജെപി ജയിക്കില്ല; എംവി ഗോവിന്ദൻ

> **Lead Summary:** ** **പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു .

## Article Content

** **പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു .

തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നു. പൊന്നാനി സ്ഥാനാർഥിക്കു പാർട്ടി ചിഹ്നം നൽകിയത് രാഷ്ട്രീയ സന്ദേശം നൽകാനാണെന്നും അദ്ദേഹം വ്യക്തമാക്കി .

വീണ വിവാദം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും വെറും ആരോപണം മാത്രമെന്നും . കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയർത്തി പിടിച്ചു കേരളത്തിൽ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188219/bjp-will-not-win-in-kerala-even-if-prime-minister-makes-permanent-residence-heremv-govindan)