---
title: "ചമ്പാട് - പാനൂർ റൂട്ടിൽ യാത്രക്കാർ ശ്രദ്ധിക്കുക ; റോഡിൽ  ഓയിൽ മറിഞ്ഞ് ഇരുചക്ര  വാഹനങ്ങളടക്കം  തെന്നി വീഴുന്നു"
english_title: "Passengers on Champat-Panur route beware;Oil spills on the road and two-wheelers slip"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/188164/passengers-on-champat-panur-route-bewareoil-spills-on-the-road-and-two-wheelers-slip"
published_at: "2024-02-28T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df6a26644b4_Untitled-5_copy.jpg"
keywords: []
---

# ചമ്പാട് - പാനൂർ റൂട്ടിൽ യാത്രക്കാർ ശ്രദ്ധിക്കുക ; റോഡിൽ  ഓയിൽ മറിഞ്ഞ് ഇരുചക്ര  വാഹനങ്ങളടക്കം  തെന്നി വീഴുന്നു

> **Lead Summary:** **ചമ്പാട്: ** രാത്രി 10 മണിയോടെയാണ് ചമ്പാട് അരയാക്കൂൽ മുതൽ പാനൂർ യൂ പി സ്കൂൾ വരെ വാഹനത്തിൽ നിന്നും ഓയിൽ റോഡിൽ മറിഞ്ഞത്. മൂന്നോളം ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പാനൂർ അഗ്നി രക്ഷാ സേന അസി. ഓഫീസർ ദിവു കുമാറിൻ്റെയും, നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘം റോഡിൽ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്.

## Article Content

**ചമ്പാട്: ** രാത്രി 10 മണിയോടെയാണ് ചമ്പാട് അരയാക്കൂൽ മുതൽ പാനൂർ യൂ പി സ്കൂൾ വരെ വാഹനത്തിൽ നിന്നും ഓയിൽ റോഡിൽ മറിഞ്ഞത്. മൂന്നോളം ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പാനൂർ അഗ്നി രക്ഷാ സേന അസി. ഓഫീസർ ദിവു കുമാറിൻ്റെയും, നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘം റോഡിൽ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്.

തലശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തിനും, പൊന്ന്യത്തങ്കത്തിന് പോയവരും ഇതുവഴിയുള്ള യാത്ര ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഇരുചക്രവാഹനയാത്രികർ. റോഡിൽ വെള്ളം ചീറ്റിയും, മണ്ണിട്ടും ഫയർഫോഴ്സ് അപകട സാധ്യത ഒഴിവാക്കുന്നുണ്ട്. പാനൂർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/188164/passengers-on-champat-panur-route-bewareoil-spills-on-the-road-and-two-wheelers-slip)