---
title: "കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തിൻ്റെ ടയർ മോഷ്ടിക്കാൻ ശ്രമം ; പ്രതി പിടിയിൽ"
english_title: "An attempt was made to steal the tire of a vehicle in police custody in Kannur;Accused in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187750/an-attempt-was-made-to-steal-the-tire-of-a-vehicle-in-police-custody-in-kannuraccused-in-custody"
published_at: "2024-02-27T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd95bde5392_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തിൻ്റെ ടയർ മോഷ്ടിക്കാൻ ശ്രമം ; പ്രതി പിടിയിൽ

> **Lead Summary:** കണ്ണപുരം പോലീസ് സ്റ്റേഷ ന് സമീപം നിർത്തിയിട്ട പിക്കപ്പ് വാഹനത്തിന്റെ ടയർ മോഷ്ടി ക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി. കർണ്ണാടക വിജയ നഗർ അക്ഷയ ക്യാമ്പിന് സമീപത്തെ കരീം ആണ് പിടിയിലായത്. പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം വാഹനാപകട കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെ ടുത്ത് സൂക്ഷിച്ച എം.എച്ച് 11 പി. എച്ച് 5907 പിക്കപ്പിന്റെ പിറകുവശത്തെ ടയറാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്.

## Article Content

കണ്ണപുരം പോലീസ് സ്റ്റേഷ ന് സമീപം നിർത്തിയിട്ട പിക്കപ്പ് വാഹനത്തിന്റെ ടയർ മോഷ്ടി ക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി. കർണ്ണാടക വിജയ നഗർ അക്ഷയ ക്യാമ്പിന് സമീപത്തെ കരീം ആണ് പിടിയിലായത്. പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം വാഹനാപകട കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെ ടുത്ത് സൂക്ഷിച്ച എം.എച്ച് 11 പി. എച്ച് 5907 പിക്കപ്പിന്റെ പിറകുവശത്തെ ടയറാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്.

സ്റ്റേഷന് സമീ പത്ത് നിർത്തിയിട്ടിരുന്നതായിരുന്നു വാഹനം. ടയർ അഴിച്ചുമാറ്റി മറ്റൊരു വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിട യിൽ സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ ജവാദിന്റെയും ജി.ഡി ചാർജുള്ള സി.പി.ഒ സിനീഷിന്റെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ ഇരുവരും ഓടിയെത്തി കരീമിനെ പിടികൂടുകയായിരുന്നു. സി.ഐ: കെ. സുഷീർ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിലെ സ്ഥലപരിമിതി കാരണമാണ് പിക്കപ്പ് വാൻ പുറത്ത് നിർത്തി യിട്ടത്.

ജവാദിന്റെ ജാഗ്രതയാണ് കള്ളൻ പിടിയിലാകാൻ ഇടയായത്. മറ്റൊരു വാഹനത്തിലാണ് കരീം പോലീസ് സ്റ്റേഷനി ലെത്തിയത്. മുന്തിരി വിൽപ്പന ക്കായി കണ്ണൂരിലെത്തിയതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ കരീമിന് മറ്റ് മോഷണക്കേസുകളുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187750/an-attempt-was-made-to-steal-the-tire-of-a-vehicle-in-police-custody-in-kannuraccused-in-custody)