---
title: "വാനോളം അഭിമാനം: ഗഗന്‍യാന്‍ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു"
english_title: "Pride beyond measure: Prashant Nair, a Malayali on the Gaganyaan mission;A team of four has been announced"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187743/pride-beyond-measure-prashant-nair-a-malayali-on-the-gaganyaan-missiona-team-of-four-has-been-announced"
published_at: "2024-02-27T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd8fd94d4ec_65dd8d2ad5955_da.jpg"
keywords: []
---

# വാനോളം അഭിമാനം: ഗഗന്‍യാന്‍ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

> **Lead Summary:** ****** ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ബഹിരാകാശത്തേക്ക്. ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഉൾപ്പെട്ടിട്ടുള്ളത്. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്ര ദൗത്യത്തിൽ പങ്കെടുക്കുന്നത്.

## Article Content

****** ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ബഹിരാകാശത്തേക്ക്. ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഉൾപ്പെട്ടിട്ടുള്ളത്. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്ര ദൗത്യത്തിൽ പങ്കെടുക്കുന്നത്.

ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി)ൽ നടന്ന ചടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്.

ഇന്ത്യൻ വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത നാല് ഫൈറ്റർ പൈലറ്റുമാരാണ് ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിലും വിദേശത്തും പരിശീലനത്തിലേർപ്പെട്ടിട്ടുള്ളത്.

ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എൽ.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187743/pride-beyond-measure-prashant-nair-a-malayali-on-the-gaganyaan-missiona-team-of-four-has-been-announced)