---
title: "കനാലിൽ പ്ലാസ്റ്റിക് മാലിന്യം തളളവെ ചൊക്ലി സ്വദേശി കൂത്ത്പറമ്പ് പൊലീസിൻ്റെ പിടിയിൽ"
english_title: "A native of Chokli was caught by the Koothparam police after throwing plastic waste in the canal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187601/a-native-of-chokli-was-caught-by-the-koothparam-police-after-throwing-plastic-waste-in-the-canal"
published_at: "2024-02-26T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcaff37093c_download_(3).jpg"
keywords: []
---

# കനാലിൽ പ്ലാസ്റ്റിക് മാലിന്യം തളളവെ ചൊക്ലി സ്വദേശി കൂത്ത്പറമ്പ് പൊലീസിൻ്റെ പിടിയിൽ

> **Lead Summary:** **ചൊക്ലി:** കൂത്ത്പറമ്പ് പുറക്കളം തിരുവഞ്ചേരി കാവിന് സമീപം ജീപ്പിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിൽ തള്ളുന്നതിനിടെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊക്ലി പൂക്കോം സ്വദേശി പി.വി.ഷഹൽ മുഹമ്മദിനെ യാണ് കൂത്തുപറമ്പ സി.ഐ: ശംഭുനാഥിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**ചൊക്ലി:** കൂത്ത്പറമ്പ് പുറക്കളം തിരുവഞ്ചേരി കാവിന് സമീപം ജീപ്പിലെത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കനാലിൽ തള്ളുന്നതിനിടെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊക്ലി പൂക്കോം സ്വദേശി പി.വി.ഷഹൽ മുഹമ്മദിനെ യാണ് കൂത്തുപറമ്പ സി.ഐ: ശംഭുനാഥിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

രാത്രി ഒമ്പത് മണിയോ ടെയായിരുന്നു സംഭവം. ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും കനാലിൽ തള്ളുകയായിരുന്നു. ഇയാൾക്കൊപ്പം പ്രായപൂർത്തിയെത്താത്ത രണ്ട് കുട്ടികളുമുണ്ടാ യിരുന്നു. ജീപ്പി ലാണ് മാലിന്യം എത്തിച്ചത്. പോലീസ് കയ്യോടെ പിടികൂടി മാലിന്യങ്ങൾ കനാലിൽ നിന്ന് തിരിച്ചെടുപ്പിച്ചശേഷമാണ് ഇയാൾക്കെതിരേ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187601/a-native-of-chokli-was-caught-by-the-koothparam-police-after-throwing-plastic-waste-in-the-canal)