---
title: "ബൈക്കിൽ സഞ്ചരിക്കവെ ചമ്പാട് സ്വദേശിക്ക് സൂര്യാഘാതമേറ്റു."
english_title: "A native of Champat got sunstroke while riding a bike."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187513/a-native-of-champat-got-sunstroke-while-riding-a-bike"
published_at: "2024-02-26T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc585c9c65c_Untitled-1_copy.jpg"
keywords: []
---

# ബൈക്കിൽ സഞ്ചരിക്കവെ ചമ്പാട് സ്വദേശിക്ക് സൂര്യാഘാതമേറ്റു.

> **Lead Summary:** **ചമ്പാട്: **തലശേരിക്കുള്ള യാത്രമധ്യേയാണ് ചമ്പാട് സ്വദേശിയായ ജിറോഷിന് മുഖത്ത് സൂര്യാഘാതമേറ്റത്. മുഖത്ത് ചുവപ്പ് പടരുകയും, നീറ്റലുണ്ടാവുകയും ചെയ്തതായി ജിറോഷ് പറഞ്ഞു.

## Article Content

**ചമ്പാട്: **തലശേരിക്കുള്ള യാത്രമധ്യേയാണ് ചമ്പാട് സ്വദേശിയായ ജിറോഷിന് മുഖത്ത് സൂര്യാഘാതമേറ്റത്. മുഖത്ത് ചുവപ്പ് പടരുകയും, നീറ്റലുണ്ടാവുകയും ചെയ്തതായി ജിറോഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രവാസിയായ ജിറോഷ് നാട്ടിലെത്തിയത്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില തുടരുകയാണ്. ഇന്ന് എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് 38 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37 ആണ് താപനില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187513/a-native-of-champat-got-sunstroke-while-riding-a-bike)