---
title: "ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man died after being treated in a bike accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187422/a-young-man-died-after-being-treated-in-a-bike-accident"
published_at: "2024-02-26T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc2a22e3751_Untitled-9_copy.jpg"
keywords: []
---

# ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** പഴയങ്ങാടി : ചെബല്ലിക്കുണ്ട് പാലത്തിന് സമീപം ഇലട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് ആണ് മരിച്ചത്. ഈ മാസം 19 രാത്രിയിൽ കൊവ്വപുത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം.

## Article Content

പഴയങ്ങാടി : ചെബല്ലിക്കുണ്ട് പാലത്തിന് സമീപം ഇലട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽപെട്ട് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു.. മുട്ടം അങ്ങാടി സ്വദേശിയായ റിയാസ് ആണ് മരിച്ചത്. ഈ മാസം 19 രാത്രിയിൽ കൊവ്വപുത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം.

ഉടനെ തന്നെ നാട്ടുകാരും മറ്റും ചേർന്ന് കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് തിവ്രപരിചരണ വിഭാഗത്തിൽ ചികിൽസ യിൽ ഇരിക്കവ്വേ ഇന്ന് പുലർച്ചക്ക് 4 മണി യോടെ മരിച്ചത്. മുട്ടത്തേ പരേതനായ കെ.പി. അസൈനാർ വലിയ കത്ത് മറിയം ദമ്പതികളുടെ മകനാണ്.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ശേഷം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187422/a-young-man-died-after-being-treated-in-a-bike-accident)