---
title: "ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു"
english_title: "TP Chandrasekaran murder case accused brought to the High Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187398/tp-chandrasekaran-murder-case-accused-brought-to-the-high-court"
published_at: "2024-02-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc1fb6d437b_65dc0c0b91639_yu.jpg"
keywords: []
---

# ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു

> **Lead Summary:** ** **ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്.

## Article Content

** **ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഹൈക്കോടതിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്.

ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്നം ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീൽ കഴിഞ്ഞ ദിവസം തള്ളിയ ഹൈക്കോടതി രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187398/tp-chandrasekaran-murder-case-accused-brought-to-the-high-court)