---
title: "ലഞ്ച്‌ ബെൽ ;  ഇനി ഒറ്റ ക്ലിക്കിൽ ഊണ് പാഴ്‌സലായി മുന്നിലെത്തും."
english_title: "Lunch BellNow with a single click, it will be delivered as a parcel."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187387/lunch-bellnow-with-a-single-click-it-will-be-delivered-as-a-parcel"
published_at: "2024-02-26T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc18961e91e_Untitled-4_copy.jpg"
keywords: []
---

# ലഞ്ച്‌ ബെൽ ;  ഇനി ഒറ്റ ക്ലിക്കിൽ ഊണ് പാഴ്‌സലായി മുന്നിലെത്തും.

> **Lead Summary:** കണ്ണൂർ : രുചികരമായ ഊണ് തേടി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഊണ് പാഴ്‌സലായി മുന്നിലെത്തും. കുടുംബശ്രീയുടെ ‘ലഞ്ച്‌ ബെൽ’ പദ്ധതിവഴിയാണിത്‌.

## Article Content

കണ്ണൂർ : രുചികരമായ ഊണ് തേടി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഊണ് പാഴ്‌സലായി മുന്നിലെത്തും. കുടുംബശ്രീയുടെ ‘ലഞ്ച്‌ ബെൽ’ പദ്ധതിവഴിയാണിത്‌.

ഇതിനായി ‘പോക്കറ്റ്‌ മാർട്ട്‌’ എന്ന ആപ്‌ ഡൗൺലോഡ്‌ ചെയ്‌താൽ മതി. ആദ്യം തിരുവനന്തപുരത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മാർച്ച്‌ അഞ്ചിന്‌ ചൈത്രത്തിൽ മന്ത്രി എം ബി രാജേഷ്‌ ‘ലഞ്ച്‌ ബെൽ’ ഉദ്‌ഘാടനംചെയ്യും. ഊണ് ഒരുക്കുന്നതിനായി ശ്രീകാര്യത്ത്‌ ക്ലൗഡ്‌ കിച്ചൺ സംവിധാനം ഒരുക്കിയിട്ടുണ്ട്‌.

ആദ്യദിനം മുതൽ അഞ്ഞൂറുപേർക്കുള്ള ഊണാണ്‌ തയ്യാറാക്കുന്നത്‌. ആദ്യഘട്ടത്തിൽ ഓഫീസുകളിലുള്ളവർക്കും വിവിധ സ്ഥാപനങ്ങളിലുള്ളവർക്കും ‘പോക്കറ്റ്‌ മാർട്ട്‌’ ആപ്‌ വഴി ഊണ് ബുക്കുചെയ്യാം.

സ്‌റ്റീൽ ലഞ്ച്‌ ബോക്‌സിലാക്കി ഊണ് എത്തിക്കുന്നതിന്‌ എട്ട്‌ വനിതകൾ തയ്യാറാണ്‌. ഇവർ ഇരുചക്രവാഹനങ്ങളിൽ പകൽ 12ന്‌ ഓഫീസിൽ ഊൺ എത്തിക്കുകയും രണ്ടോടെ പാത്രങ്ങൾ തിരികെവാങ്ങുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187387/lunch-bellnow-with-a-single-click-it-will-be-delivered-as-a-parcel)