---
title: "തലശേരിയിൽ  തെരുവോരത്തിൻ്റെ വിശപ്പടക്കി കടവത്തൂർ പൊട്ടങ്കണ്ടി മെമ്മോറിയൽ ഹയർസെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ് ; ഭക്ഷണമെത്തിച്ചത് നൂറോളം പേർക്ക്"
english_title: "Student police cadets of Kadavathur Potangandi Memorial Higher Secondary School satiated street hunger in Thalassery;Food was delivered to about 100 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187047/student-police-cadets-of-kadavathur-potangandi-memorial-higher-secondary-school-satiated-street-hunger-in-thalasseryfood-was-delivered-to-about-100-people"
published_at: "2024-02-24T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9e5ecea4c4_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  തെരുവോരത്തിൻ്റെ വിശപ്പടക്കി കടവത്തൂർ പൊട്ടങ്കണ്ടി മെമ്മോറിയൽ ഹയർസെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ് ; ഭക്ഷണമെത്തിച്ചത് നൂറോളം പേർക്ക്

> **Lead Summary:** ***കടവത്തൂർ: *** വെള്ളിയാഴ്ച 12.30നാണ് സ്റ്റുഡൻ്റ് പൊലീസ് ടീം അംഗങ്ങളും, അധ്യാപകരും ഭക്ഷണ പൊതികളുമായി പുതിയ ബസ്റ്റാൻ്റിലെത്തിയത്. ഉറ്റവരും ഉടയവരുമില്ലാതെ തെരുവോരത്ത് അന്തിയുറങ്ങുന്ന നൂറോളം പേർക്ക് ഭക്ഷണ പൊതി നൽകി. കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗവും, പിടിഎ പ്രസിഡണ്ടുമായ പി കെ അലി ഭക്ഷണ പൊതി വിതരണം ഉദ്ഘാടനം ചെയ്തു.

## Article Content

***കടവത്തൂർ: *** വെള്ളിയാഴ്ച 12.30നാണ് സ്റ്റുഡൻ്റ് പൊലീസ് ടീം അംഗങ്ങളും, അധ്യാപകരും ഭക്ഷണ പൊതികളുമായി പുതിയ ബസ്റ്റാൻ്റിലെത്തിയത്. ഉറ്റവരും ഉടയവരുമില്ലാതെ തെരുവോരത്ത് അന്തിയുറങ്ങുന്ന നൂറോളം പേർക്ക് ഭക്ഷണ പൊതി നൽകി. കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗവും, പിടിഎ പ്രസിഡണ്ടുമായ പി കെ അലി ഭക്ഷണ പൊതി വിതരണം ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക മീരാ ഭായി അധ്യക്ഷയായി. സ്കൂൾ മാനേജർ പി.പി.എ സലാം, സാമൂഹ്യ പ്രവർത്തകൻ ബാബു പാറാൽ, സ്റ്റുഡൻ്റ് പൊലീസ് ഓഫീസർമാരായ ബി.കെ സുബിൻ, കെ. സഫീന, കൊളവല്ലൂർ സ്റ്റേഷനിലെ പൊലീസുകാരായ പ്രവിത, സോജേഷ്, പാലിയേറ്റീവ് വളണ്ടിയർ എൻ കെ ഷബാന പി.പി സജിഷ, ലീഡർ എ. ദേവനന്ദ എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ പാറാൽ ബാബുവിൻ്റെ നേതൃത്വത്തിൽ ദിനേന തലശേരി നഗരത്തിൽ ഭക്ഷണ വിതരണം നടക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187047/student-police-cadets-of-kadavathur-potangandi-memorial-higher-secondary-school-satiated-street-hunger-in-thalasseryfood-was-delivered-to-about-100-people)