---
title: "മുഹമ്മദ് റാഫിയുടെ ജാഗ്രത തുണയായി ; ചമ്പാടു നിന്നും കാണാതായ മുഹമ്മദ് തിരിച്ചെത്തി."
english_title: "Muhammad Rafi's vigilance helped;Muhammad, who was missing from Champadu, has returned."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186997/muhammad-rafis-vigilance-helpedmuhammad-who-was-missing-from-champadu-has-returned"
published_at: "2024-02-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9b8d259a05_download_(3).jpg"
keywords: []
---

# മുഹമ്മദ് റാഫിയുടെ ജാഗ്രത തുണയായി ; ചമ്പാടു നിന്നും കാണാതായ മുഹമ്മദ് തിരിച്ചെത്തി.

> **Lead Summary:** ***ചമ്പാട്: *** ചമ്പാട് താര ജംഗ്ഷനിലെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച വൈകീട്ടു മുതൽ കാണാതായത്. പാനൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

## Article Content

***ചമ്പാട്: *** ചമ്പാട് താര ജംഗ്ഷനിലെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച വൈകീട്ടു മുതൽ കാണാതായത്. പാനൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതി ലഭിച്ചതോടെ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. കുട്ടിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി. സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ കുട്ടിയെ കണ്ടെത്തിയെന്ന വ്യാജസന്ദേശവും പ്രചരിച്ചു. റെയിൽവെ സ്റ്റേഷനുകളിലും, ബസ്റ്റാൻ്റുകളിലും അറിയിപ്പ് നൽകി.

രാത്രി 9 മണിയോടെ റെയിൽവെ സ്റ്റേഷനിലിറങ്ങിയ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റാഫിയാണ് സ്റ്റേഷനിൽ ഒറ്റക്കിരുന്ന മുഹമ്മദിനെ കണ്ടത്. ഉടൻ സ്റ്റേഷൻ ഓഫീസറെ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മുഹമ്മദിനെ തിരികെ എത്തിക്കുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കക്ക് വിരാമമായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186997/muhammad-rafis-vigilance-helpedmuhammad-who-was-missing-from-champadu-has-returned)