---
title: "കണ്ണൂരിൽ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടി, സൈബർ പോലീസ് കേസെടുത്തു"
english_title: "In Kannur, the cyber police have registered a case for cheating a woman and duping her out of lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186943/in-kannur-the-cyber-police-have-registered-a-case-for-cheating-a-woman-and-duping-her-out-of-lakhs"
published_at: "2024-02-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d98e20a04b4_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടി, സൈബർ പോലീസ് കേസെടുത്തു

> **Lead Summary:** ***കണ്ണൂർ*** : എച്ച്ഡിഎഫ്‌സി സ്‌മാർട്ട് ഫണ്ടിംഗ് ഏജന്റാണെന്ന വ്യാജേന യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടി യെടുത്ത സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കൊറ്റാളി സ്വദേശിനിയായ 29 കാരിക്കാണ് 1,99,000 രൂപ നഷ്ടമായത്.

## Article Content

***കണ്ണൂർ*** : എച്ച്ഡിഎഫ്‌സി സ്‌മാർട്ട് ഫണ്ടിംഗ് ഏജന്റാണെന്ന വ്യാജേന യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടി യെടുത്ത സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കൊറ്റാളി സ്വദേശിനിയായ 29 കാരിക്കാണ് 1,99,000 രൂപ നഷ്ടമായത്.

2024 ജനുവരി 15 മുതൽ 29 വരെ കാലയളവിൽ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്മാർട്ട് ഫണ്ടിംഗിൽ പണം നിക്ഷേപിച്ചാൽ 42 ദിവസം കൊണ്ട് 7% പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മനസിലായതിനെ തുടർന്ന് യുവതി പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186943/in-kannur-the-cyber-police-have-registered-a-case-for-cheating-a-woman-and-duping-her-out-of-lakhs)