---
title: "പൊന്ന്യത്തങ്കം ലോക നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞെന്ന് മന്ത്രി കെ.രാജൻ ; രണ്ടാം ദിനവും ഒഴുകിയെത്തിയത് ആയിരങ്ങൾ"
english_title: "Minister K. Rajan said that gold has risen to the world standard;Thousands flocked on the second day as well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186927/minister-k-rajan-said-that-gold-has-risen-to-the-world-standardthousands-flocked-on-the-second-day-as-well"
published_at: "2024-02-24T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d983162cc82_Untitled-5_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കം ലോക നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞെന്ന് മന്ത്രി കെ.രാജൻ ; രണ്ടാം ദിനവും ഒഴുകിയെത്തിയത് ആയിരങ്ങൾ

> **Lead Summary:** **** പൊന്ന്യതങ്കത്തിൽ രണ്ടാം ദിവസത്തെ പരിപാടി റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നത് നാം തിരിച്ചറിയണമെന്ന് മന്ത്രി പി.രാജൻ പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമത്തെയുംതിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപെട്ടു.

## Article Content

**** പൊന്ന്യതങ്കത്തിൽ രണ്ടാം ദിവസത്തെ പരിപാടി റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നത് നാം തിരിച്ചറിയണമെന്ന് മന്ത്രി പി.രാജൻ പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമത്തെയുംതിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ഭ്രാന്താലയമായിരുന്ന കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറിയത് കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്.ഇത് പുതുതലമുറ മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപെട്ടു.

പൊന്യത്തങ്കം ലോക നിലവാരത്തിലേക്കുയർന്ന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. .സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ മുഖ്യാതിഥിയായി.തലശ്ശേരി നഗരസഭ മുൻ ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ സ്വാഗതം പറഞ്ഞു ' ഡോക്ടർ കോയ കാപ്പാട് എരഞ്ഞോളി മൂസ അനുസ്മരണ പ്രഭാഷണം നടത്തി പ്രദീപ് പാണ്ടനാട് ,സനില പി രാജ്, പ്രേമരാജൻ മാസ്റ്റർ .ജയകുമാർ, പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

കുറുംബ ഭഗവതി പൂരക്കളി സംഘത്തിൻ്റെ പൂരക്കളിയും പുറമേരി കടത്തനാട് കളരി സംഘവും വിശ്വഭാരത് കളരി സംഘവും അവതരിപ്പിച്ച കളരി പ്രദർശനവും അരങ്ങേറി .ഭാരത് ഭവൻ അവതരിപ്പിച്ച വയലി ബാംബൂ മ്യൂസിക്കും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186927/minister-k-rajan-said-that-gold-has-risen-to-the-world-standardthousands-flocked-on-the-second-day-as-well)