---
title: "ഗുരുവിഭാവനം ചെയ്ത മാനവ സമൂഹം ഇന്നും അകലെയെന്ന് മന്ത്രി കെ.രാജൻ ; ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തരുടെ ഒഴുക്ക് തുടരുന്നു"
english_title: "Minister K. Rajan said that the human society envisioned by Guru is still far away;The flow of devotees continues at the Jagannath temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186916/minister-k-rajan-said-that-the-human-society-envisioned-by-guru-is-still-far-awaythe-flow-of-devotees-continues-at-the-jagannath-temple"
published_at: "2024-02-24T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d97b31df920_Untitled-3_copy.jpg"
keywords: []
---

# ഗുരുവിഭാവനം ചെയ്ത മാനവ സമൂഹം ഇന്നും അകലെയെന്ന് മന്ത്രി കെ.രാജൻ ; ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തരുടെ ഒഴുക്ക് തുടരുന്നു

> **Lead Summary:** ***തലശ്ശേരി : *** ഗുരുദേവൻ വിഭാവനം ചെയ്ത മനുഷ്യസമൂഹം ഇന്നും അകലെയാണെന്നും, മനുഷ്യരോട് മാത്രമല്ല, ജീവ ജാലങ്ങളോടും ചേർന്നു നിൽക്കാൻ നമുക്കാവണമെന്നും റവന്യുമന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. അറിവും, സംഘടനയും ആർദ്രതയും മനുഷ്യൻ്റെ ആത്മീയവും ഭൗതികവുമായ വികാസത്തിന് അനിവാര്യമാണെന്ന് ഗുരു ഉദ്ബോധിപ്പിച്ചത് ദീർഘവീക്ഷണത്തോടെയാണ്. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

***തലശ്ശേരി : *** ഗുരുദേവൻ വിഭാവനം ചെയ്ത മനുഷ്യസമൂഹം ഇന്നും അകലെയാണെന്നും, മനുഷ്യരോട് മാത്രമല്ല, ജീവ ജാലങ്ങളോടും ചേർന്നു നിൽക്കാൻ നമുക്കാവണമെന്നും റവന്യുമന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. അറിവും, സംഘടനയും ആർദ്രതയും മനുഷ്യൻ്റെ ആത്മീയവും ഭൗതികവുമായ വികാസത്തിന് അനിവാര്യമാണെന്ന് ഗുരു ഉദ്ബോധിപ്പിച്ചത് ദീർഘവീക്ഷണത്തോടെയാണ്. ജഗന്നാഥ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജസ്റ്റിസ് ടി.വി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, വി.കെ.മുഹമ്മദ് ഭിലായ്, ജില്ലാ ജഡ്ജി നിസാർ അഹമ്മദ്, സംസാരിച്ചു.കെ.കെ.പ്രേമൻ സ്വാഗതവും, രവീന്ദ്രൻ മുരിക്കോളി നന്ദിയും പറഞ്ഞു. എഴുന്നള്ളത്തിന് ശേഷം നോൺ സ്റ്റോപ്പ് എൻ്റർടൈൻമെൻ്റ് ഷോയുമുണ്ടായി.

നാളെ വൈകീട്ട് 7 മണിക്ക് ആലുവ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഐ.ജി.പി.വിജയൻ ഐ.പി.എസ് വിശിഷ്ടാതിഥിയായിരിക്കും. ധർമ്മചൈതന്യ സ്വാമികൾ, നാരായണൻ കാവുമ്പായി, ദീപക് ധർമ്മടം, അരയാക്കണ്ടി സന്തോഷ് സംസാരിക്കും. ജഗന്നാഥ് ബീറ്റ്സിൻ്റെ ഉതസവരാവ് മെഗാ കലാ പരിപാടി അരങ്ങേറും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186916/minister-k-rajan-said-that-the-human-society-envisioned-by-guru-is-still-far-awaythe-flow-of-devotees-continues-at-the-jagannath-temple)