---
title: "ചമ്പാട് നിന്നും കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു ; കുട്ടിയെ പള്ളിയിൽ  കണ്ടെത്തിയെന്ന സന്ദേശം വ്യാജം"
english_title: "Search continues for missing student from Champat;The message that the child was found in the church is false"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186863/search-continues-for-missing-student-from-champatthe-message-that-the-child-was-found-in-the-church-is-false"
published_at: "2024-02-23T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8d75f61085_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് നിന്നും കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു ; കുട്ടിയെ പള്ളിയിൽ  കണ്ടെത്തിയെന്ന സന്ദേശം വ്യാജം

> **Lead Summary:** ***ചമ്പാട്:*** ചമ്പാട് താര ജംഗ്ഷനിലെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച വൈകീട്ടു മുതൽ കാണാതായത്. പാനൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ്.

## Article Content

***ചമ്പാട്:*** ചമ്പാട് താര ജംഗ്ഷനിലെ മുഹമ്മദിനെയാണ് വെള്ളിയാഴ്ച വൈകീട്ടു മുതൽ കാണാതായത്. പാനൂർ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ്.

കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്കായി പൊലീസും, നാട്ടുകാരും ഒരേ പോലെ തിരച്ചിൽ നടത്തുമ്പോഴോണ് രാത്രി 10.30 ഓടെ കുട്ടിയെ പള്ളിയിൽ ഉറങ്ങിപ്പോയ നിലയിൽ കണ്ടെത്തിയെന്ന തരത്തിൽ വ്യാജസന്ദേശം പ്രചരിച്ചത്. എന്നാൽ ഇതേ വരെ കുട്ടിയെ കണ്ടെത്തിയില്ലെന്നും, എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പാനൂർ പൊലീസ് വ്യക്തമാക്കി. 0490 2315 181, 9645806575, 9961090120

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186863/search-continues-for-missing-student-from-champatthe-message-that-the-child-was-found-in-the-church-is-false)