---
title: "പാനൂരിൽ  കോഴി ഫാമിൽ വന്യജീവി അക്രമം ; 150 ഓളം കോഴികളെ  കൊന്നൊടുക്കി, ഒന്നര ലക്ഷത്തോളം നഷ്ടം"
english_title: "Wildlife violence at poultry farm in Panur;About 150 chickens were killed and the loss was about one and a half lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186808/wildlife-violence-at-poultry-farm-in-panurabout-150-chickens-were-killed-and-the-loss-was-about-one-and-a-half-lakh"
published_at: "2024-02-23T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8925c8fa06_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ  കോഴി ഫാമിൽ വന്യജീവി അക്രമം ; 150 ഓളം കോഴികളെ  കൊന്നൊടുക്കി, ഒന്നര ലക്ഷത്തോളം നഷ്ടം

> **Lead Summary:** പാനൂരിനടുത്ത മൊകേരി പഞ്ചായത്തിലെ നാലാം വാർഡിലുള്ള നവോദയ കുന്നുമ്മലിലെ അരേരത്ത് രമേശൻ്റെ ഉടമസ്ഥതയിലുള്ള ഫാർമിലെ കോഴികളെയാണ് വെള്ളിയാഴ്ച പുലർച്ചെയോടെ കൊന്നിട്ട രീതിയിൽ കണ്ടെത്തിയത്.

## Article Content

പാനൂരിനടുത്ത മൊകേരി പഞ്ചായത്തിലെ നാലാം വാർഡിലുള്ള നവോദയ കുന്നുമ്മലിലെ അരേരത്ത് രമേശൻ്റെ ഉടമസ്ഥതയിലുള്ള ഫാർമിലെ കോഴികളെയാണ് വെള്ളിയാഴ്ച പുലർച്ചെയോടെ കൊന്നിട്ട രീതിയിൽ കണ്ടെത്തിയത്.

പൂർണ വളർച്ചയെത്തിയ നൂറ്റി അമ്പതോളം നാടൻ കോഴികളെയാണ് പുലർച്ചെ കൂട്ടിലും പരിസര പ്രദേശത്തുമായി കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. ഏകദേശം 1,50,000 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായിട്ടുള്ളത്. രാവിലെ അഞ്ചുമണിക്ക് കൂട് തുറക്കാൻ എത്തിയപ്പോഴാണ് രമേശൻ സംഭവം അറിഞ്ഞത്.

രണ്ടു ദിവസം കൊണ്ട് മാർക്കറ്റിൽ എത്തിക്കേണ്ട 90 ദിവസം പ്രായമായ കോഴികളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയതെന്നു രമേശൻ പറഞ്ഞു. ഒരുകോഴിക്ക് ഏകദേശം 3 കിലോയോളം തൂക്കം വരും. കൂട് പൊളിച്ചാണ് ജീവി അകത്ത് കടന്ന് കോഴികളെ കൊന്നൊടുക്കിയത്.

ആദ്യമായാണ് ഇത്തരം ഒരു സംഭവം നടന്നതെന്ന് രമേശൻ പറഞ്ഞു . 2011 മുതലാണ് രമേശൻ കോഴി കൃഷി ആരംഭിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കെ പി മോഹനൻ എം എൽ എ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി വത്സൻ, വൈസ് പ്രസിഡന്റ്‌ എം രാജശ്രീ തുടങ്ങിയവർ ഫാം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186808/wildlife-violence-at-poultry-farm-in-panurabout-150-chickens-were-killed-and-the-loss-was-about-one-and-a-half-lakh)