---
title: "തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക ബജറ്റ് സംഘടിപ്പിച്ചു ; ഉത്പാദന - ഭവന - പശ്ചാത്തല മേഖലക്ക് മുൻതൂക്കം"
english_title: "Thriprangotur Grama Panchayat organized the 2024-25 annual budget;Predominance of production - housing - background sector"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186442/thriprangotur-grama-panchayat-organized-the-2024-25-annual-budgetpredominance-of-production-housing-background-sector"
published_at: "2024-02-22T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d703c18c068_Untitled-8_copy.jpg"
keywords: []
---

# തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക ബജറ്റ് സംഘടിപ്പിച്ചു ; ഉത്പാദന - ഭവന - പശ്ചാത്തല മേഖലക്ക് മുൻതൂക്കം

> **Lead Summary:** 30,97,57,783 രൂപ വരവും, 27,62,44,946 രൂപ ചിലവും, 3,35,12,837 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ അവതരിപ്പിച്ചത്.

## Article Content

30,97,57,783 രൂപ വരവും, 27,62,44,946 രൂപ ചിലവും, 3,35,12,837 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മയിൽ മാസ്റ്റർ അവതരിപ്പിച്ചത്.

ഉത്പാദന മേഖലക്കായി 70 ലക്ഷം രൂപ, ഭവന പദ്ധതി 1 കോടി, പശ്ചാത്തല മേഖല 3 കോടി രൂപ, ഷോപ്പിംഗ് കോംപ്ലക്സ് 10 ലക്ഷം, ശ്മശാനം 2 കോടി രൂപ, വീടുകളുടെ പുനരുദ്ധാരണം 20 ലക്ഷം, വനിതകളുടെ ശാക്തീകരണം 19 ലക്ഷം, തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് സ്കൂളായ നരിക്കോട്ടുമല ഗവൺമെൻ്റ് എൽപി സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും 10 ലക്ഷം, ഭിന്നശേഷി കുട്ടികൾക്ക് 22 ലക്ഷം രൂപ, ആരോഗ്യമേഖലക്ക് 62 ലക്ഷം,

അതി ദരിദ്ര മൈക്രോ പ്ലാനുകൾ 8 ലക്ഷം, കുടിവെള്ളം ശുചിത്വം 61 ലക്ഷം, ഊർജ മേഖലക്ക് 40 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്കായി 8 കോടി രൂപയും നീക്കിവച്ചതാണ് ബജറ്റിലെ ശ്രദ്ധേയ നിർദ്ദേശങ്ങൾ. പഞ്ചായത്ത് പ്രസി.വി.കെ തങ്കമണി അധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186442/thriprangotur-grama-panchayat-organized-the-2024-25-annual-budgetpredominance-of-production-housing-background-sector)