---
title: "ഭാരത് അരി ക്ലിക്ക്ഡ് ; കണ്ണൂരിൽ 10,000 കിലോ അരി വിറ്റത് രണ്ട് മണിക്കൂറിൽ"
english_title: "Bharat Ari Clicked ;In Kannur, 10,000 kg of rice was sold in two hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186430/bharat-ari-clicked-in-kannur-10000-kg-of-rice-was-sold-in-two-hours"
published_at: "2024-02-22T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6f419e2b62_Untitled-6_copy.jpg"
keywords: []
---

# ഭാരത് അരി ക്ലിക്ക്ഡ് ; കണ്ണൂരിൽ 10,000 കിലോ അരി വിറ്റത് രണ്ട് മണിക്കൂറിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് വിതരണം തുടങ്ങി 2 മണിക്കൂർ കൊണ്ട് 10,000 കിലോ ഭാരത് അരി വിറ്റുതീർന്നു. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് അരിവിതരണം നടന്നത്.

## Article Content

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ദേശീയ പാതയോരത്ത് വിതരണം തുടങ്ങി 2 മണിക്കൂർ കൊണ്ട് 10,000 കിലോ ഭാരത് അരി വിറ്റുതീർന്നു. ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് അരിവിതരണം നടന്നത്.

വനിതാ കോളജിന് സമീപം ഭാരത് അരി 1,000 പേർക്കാണ് വിതരണം ചെയ്തത്. കിലോയ്ക്ക് 29 രൂപ നിരക്കിൽ 10 കിലോയുടെ ബാഗുകളിലാക്കിയാണ് അരി വിതരണം. ലോറിയിൽ രാവിലെ 8 ഓടെയാണ് അരി എത്തിച്ചത്. അപ്പോഴേക്കും വിതരണ വിവരമറിഞ്ഞ് ആളുകൾ എത്തി.

അരി വാങ്ങാൻ റേഷൻ കാർഡോ ആധാർ കാർഡോ ഒന്നും വേണ്ടാത്തതിനാൽ ആളുകൾക്കും, വിതരണം നടത്തിയവർക്കും സൗകര്യം. 290 രൂപ അടച്ച് ആളുകൾ അരി കൈപ്പറ്റി സന്തോഷത്തോടെ വീടുകളിലേക്ക്. ദേശീയപാതയോരത്ത് ആയതിനാൽ വഴിപോക്കരും വാഹനങ്ങളിൽ പോകുന്നവരുമെല്ലാം അരി വാങ്ങാൻ ക്യൂ നിന്നു. കഴിഞ്ഞ ദിവസം താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ പരിസരത്തും അരി വിതരണം നടന്നിരുന്നു. വരും ദിവസങ്ങളിൽ തലശേരി ഉൾപ്പടെ കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186430/bharat-ari-clicked-in-kannur-10000-kg-of-rice-was-sold-in-two-hours)