---
title: "പികെ കുഞ്ഞനന്തൻ്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന കെ.എം ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തൻ്റെ മകൾ ഷബ്ന മനോഹരൻ ; അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ചെന്നും, യൂഡിഎഫ് ചികിത്സ വൈകിപ്പിച്ചെന്നും ഷബ്ന."
english_title: "Kunjananthan's daughter Shabna Manoharan denied KM Shaji's allegation that PK Kunjananthan's death was due to food poisoning;Shabna said that her father died due to exacerbation of ulcer and UDF delayed the treatment."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186419/kunjananthans-daughter-shabna-manoharan-denied-km-shajis-allegation-that-pk-kunjananthans-death-was-due-to-food-poisoningshabna-said-that-her-father-died-due-to-exacerbation-of-ulcer-and-udf-delayed-the-treatment"
published_at: "2024-02-22T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6e82bba20d_65d6e21b216da_kunjanathan.jpg"
keywords: []
---

# പികെ കുഞ്ഞനന്തൻ്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന കെ.എം ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തൻ്റെ മകൾ ഷബ്ന മനോഹരൻ ; അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ചെന്നും, യൂഡിഎഫ് ചികിത്സ വൈകിപ്പിച്ചെന്നും ഷബ്ന.

> **Lead Summary:** ** **ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന പറഞ്ഞു.

## Article Content

** **ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന പറഞ്ഞു.

കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ലീഗ് നേതാവിനെ തള്ളികൊണ്ട് ഷബ്‌ന പറഞ്ഞു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാനപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും.

ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചിരുന്നു.

ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില്‍ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186419/kunjananthans-daughter-shabna-manoharan-denied-km-shajis-allegation-that-pk-kunjananthans-death-was-due-to-food-poisoningshabna-said-that-her-father-died-due-to-exacerbation-of-ulcer-and-udf-delayed-the-treatment)