---
title: "അറവുശാലയിലെത്തിച്ച മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; തളർന്ന് വീണ പശുവിനെ രക്ഷപ്പെടുത്തി പാനൂർ യൂ പി സ്കൂൾ അധ്യാപകർ"
english_title: "Cruelty to the mute animal brought to the slaughterhouse;Teachers of Panur UP School rescued the exhausted cow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186297/cruelty-to-the-mute-animal-brought-to-the-slaughterhouseteachers-of-panur-up-school-rescued-the-exhausted-cow"
published_at: "2024-02-21T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d610de4148a_Untitled-3_copy.jpg"
keywords: []
---

# അറവുശാലയിലെത്തിച്ച മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; തളർന്ന് വീണ പശുവിനെ രക്ഷപ്പെടുത്തി പാനൂർ യൂ പി സ്കൂൾ അധ്യാപകർ

> **Lead Summary:** ***പാനൂര്‍: ***പാനൂര്‍ യു പി സ്‌കൂള്‍ കോംപൗണ്ടിന് പുറത്ത് അറവുശാലയിലേക്കുള്ള നാല്‍ക്കാലികളെ അശ്രദ്ധമായി കെട്ടിയിടുന്നത് പതിവാകുന്നു. വെയിലത്ത് കെട്ടിയിട്ട പശുവിനെ സ്‌കൂളിലെ അധ്യാപകരുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

## Article Content

***പാനൂര്‍: ***പാനൂര്‍ യു പി സ്‌കൂള്‍ കോംപൗണ്ടിന് പുറത്ത് അറവുശാലയിലേക്കുള്ള നാല്‍ക്കാലികളെ അശ്രദ്ധമായി കെട്ടിയിടുന്നത് പതിവാകുന്നു. വെയിലത്ത് കെട്ടിയിട്ട പശുവിനെ സ്‌കൂളിലെ അധ്യാപകരുടെ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

പശുവിന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നാണ് സ്കൂളിലെ യുവ അധ്യാപകരായ അശ്വന്ത്, സുഭീഷ്, ഗോകുൽ, വിഷ്ണു, വിശോഭ്, ഭരത് എന്നിവർ പശുവിനെ രക്ഷിച്ചത്.

കൊടും ചൂടില്‍ വെള്ളവും പുല്ലും നല്‍കാതെ തുറസായ സ്ഥലത്ത് പാനൂരിലെ അറവ് ശാലയിലേക്കുള്ള നാല്‍ക്കാലികളെ കെട്ടിയിടുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്‌

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186297/cruelty-to-the-mute-animal-brought-to-the-slaughterhouseteachers-of-panur-up-school-rescued-the-exhausted-cow)