---
title: "അണ്ടലൂർക്കാവിൽ അമ്യൂസ്മെൻറ് പാർക്കിൽ അപകടം ;  കുട്ടികളും, അമ്മമാരുമടക്കം 4 പേർക്ക് പരിക്ക്"
english_title: "Accident at amusement park in Andalurka;4 people including children and mothers were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186197/accident-at-amusement-park-in-andalurka4-people-including-children-and-mothers-were-injured"
published_at: "2024-02-21T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5aea6ec533_Untitled-4_copy.jpg"
keywords: []
---

# അണ്ടലൂർക്കാവിൽ അമ്യൂസ്മെൻറ് പാർക്കിൽ അപകടം ;  കുട്ടികളും, അമ്മമാരുമടക്കം 4 പേർക്ക് പരിക്ക്

> **Lead Summary:** അണ്ടലൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന അമ്യൂസ്മെൻ്റ് പാർക്കിലെ കളിവണ്ടി അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്ക്. രണ്ടു കുട്ടികൾക്കും ഇവരുടെ അമ്മമാർക്കുമാണ് പരിക്കേറ്റത്.

## Article Content

അണ്ടലൂർക്കാവ് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന അമ്യൂസ്മെൻ്റ് പാർക്കിലെ കളിവണ്ടി അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്ക്. രണ്ടു കുട്ടികൾക്കും ഇവരുടെ അമ്മമാർക്കുമാണ് പരിക്കേറ്റത്.

ഷാകംബരി, അമ്മ റീത്ത, ആൽവിൻ, അമ്മ അർച്ചന എന്നിവർക്കാണ് പരിക്ക്. ഇവരെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച അർധരാത്രി 12.45- ഓടെയാണ് അപകടം നടന്നത്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സീറ്റ് ഇളകി താഴേക്ക് വീണായിരുന്നു പരിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186197/accident-at-amusement-park-in-andalurka4-people-including-children-and-mothers-were-injured)