---
title: "ചൊക്ലിയിൽ ജൻഡർ സംവാദം സംഘടിപ്പിച്ചു"
english_title: "A gender debate was organized in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/186124/a-gender-debate-was-organized-in-chokli"
published_at: "2024-02-21T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5796602867_65d4caeb2d63f_WhatsApp_Video_2024-02-20_at_21.17.51.mp4.00_00_05_16.Still001_(1).jpg"
keywords: []
---

# ചൊക്ലിയിൽ ജൻഡർ സംവാദം സംഘടിപ്പിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ജെൻഡർ റിസോസ് സെൻറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മോന്താൽ പരിസരത്ത് വച്ച് ജൻഡർ സംവാദം സംഘടിപ്പിച്ചു.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ജെൻഡർ റിസോസ് സെൻറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മോന്താൽ പരിസരത്ത് വച്ച് ജൻഡർ സംവാദം സംഘടിപ്പിച്ചു.

ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവാസ് പരത്തിൻ്റവിട അധ്യക്ഷനായി. കോഴിക്കോട് ജില്ലാ ജാഗ്രതാ സമിതി റിസോർസ് പേഴ്സൺ പി.കെ.സവിത, തലശ്ശേരി മേഖലാ ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി ടി.സി. പ്രദീപൻ മാസ്റ്റർ, ട്രാൻസ്ജൻ്റർ സന്ധ്യ ബസ്തി, കെ. പ്രദീപ്, എ.ഉഷ, അജിത ചേപ്രത്ത്, റീത്ത, കെ.ലിനി, പി .പി .രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബേബി രഹ്ന കോ.ഓർഡിനേറ്ററായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/186124/a-gender-debate-was-organized-in-chokli)