---
title: "കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു"
english_title: "A cache of illegally stored explosives seized in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185979/a-cache-of-illegally-stored-explosives-seized-in-kannur"
published_at: "2024-02-20T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d47b17b2cf6_65d45bf8611b0_kannur.jpg"
keywords: []
---

# കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു

> **Lead Summary:**  കണ്ണൂർ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​പ്പ​ട​വ് ക​രി​ങ്ക​ല്‍ ക്വാ​റി​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്‌​ഫോ​ട​ക ശേ​ഖ​രം ചെ​റു​പു​ഴ പൊ​ലീസ് പി​ടി​ച്ചെ​ടു​ത്തു. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റി​ക്ക് സ​മീ​പം സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച​തെ​ന്നു ക​രു​തു​ന്ന ബോ​ക്‌​സു​ക​ള്‍ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീസ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്വാ​റി​ക​ളി​ല്‍ സ്‌​ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്‌​ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

## Article Content

 കണ്ണൂർ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​പ്പ​ട​വ് ക​രി​ങ്ക​ല്‍ ക്വാ​റി​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്‌​ഫോ​ട​ക ശേ​ഖ​രം ചെ​റു​പു​ഴ പൊ​ലീസ് പി​ടി​ച്ചെ​ടു​ത്തു. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റി​ക്ക് സ​മീ​പം സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച​തെ​ന്നു ക​രു​തു​ന്ന ബോ​ക്‌​സു​ക​ള്‍ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീസ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്വാ​റി​ക​ളി​ല്‍ സ്‌​ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്‌​ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

കാ​ര്‍ട്ട​ണു​ക​ളി​ലും പ്ലാ​സ്റ്റി​ക് കാ​നു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍, ഷോ​ക്ക് ട്യൂ​ബ് ഡി​റ്റ​ണേ​റ്റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ര്‍ ഡി​വൈ.​എ​സ്.​പി പി. ​ഉ​മേ​ഷ്, ചെ​റു​പു​ഴ പൊ​ലീസ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​പി. ദി​നേ​ശ്, എ​സ്.​ഐ​മാ​രാ​യ എം. ​സ​തീ​ശ​ന്‍, മ​നോ​ജ് കാ​നാ​യി, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ​മാ​രാ​യ എം. ​ര​മേ​ശ​ന്‍, സി. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185979/a-cache-of-illegally-stored-explosives-seized-in-kannur)