---
title: "മനേക്കരയിലെ വിവാഹ വീട്ടിൽ നിന്നും വരന്റെ സഹോദരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; ചൊക്ലി സ്വദേശിയടക്കം  4 പേർക്കെതിരെ കേസ്"
english_title: "The incident where the groom's brother was called from the matrimonial house in Manekkara and assaulted;Case against 4 people including native of Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185809/the-incident-where-the-grooms-brother-was-called-from-the-matrimonial-house-in-manekkara-and-assaultedcase-against-4-people-including-native-of-chokli"
published_at: "2024-02-19T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d371f7ef0f9_download_(9).jpg"
keywords: []
---

# മനേക്കരയിലെ വിവാഹ വീട്ടിൽ നിന്നും വരന്റെ സഹോദരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; ചൊക്ലി സ്വദേശിയടക്കം  4 പേർക്കെതിരെ കേസ്

> **Lead Summary:** **മനേക്കര: **വിവാഹ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ ഒരു സംഘം വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചൊക്ലി നിടുമ്പ്രം സ്വദേശി ചിക്കു എന്ന നിഖിൽ ഉൾപ്പെടെ 4 പേർക്കെതിരെ പാനൂർ പൊലീസ് കേസ്സെടുത്തു. ഇന്നലെ മനേക്കര യിലാണ് സംഭവം.

## Article Content

**മനേക്കര: **വിവാഹ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ ഒരു സംഘം വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ചൊക്ലി നിടുമ്പ്രം സ്വദേശി ചിക്കു എന്ന നിഖിൽ ഉൾപ്പെടെ 4 പേർക്കെതിരെ പാനൂർ പൊലീസ് കേസ്സെടുത്തു. ഇന്നലെ മനേക്കര യിലാണ് സംഭവം.

വിവാഹത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്നും സ്ഥലത്തെത്തിയ വരൻ്റെ സഹോദരനാണ് അക്രമത്തിനിരയായത്. വിവാഹ ശേഷം വീട്ടിൽ വിരുന്നു സത്‌ക്കാര ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഒരു സംഘം സ്ഥലത്തെത്തി വരന്റെ സഹോദരനെ വിളിച്ചിറക്കികൊണ്ടു പോയത്. സുഹൃത്തുക്കളാകാമെന്നാണ് മറ്റുള്ളവർ കരുതിയതത്രെ.

പിന്നീടാണ് അക്രമമരങ്ങേറിയത്. നിലവിളികേട്ടെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. കൈക്കും കാലിനും ഗുരുത രമായി പരിക്കേറ്റ മനേക്കര സ്വദേശി ശ്രീജിഷ് (30) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് എടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185809/the-incident-where-the-grooms-brother-was-called-from-the-matrimonial-house-in-manekkara-and-assaultedcase-against-4-people-including-native-of-chokli)